നാട്ടിലെ പിള്ളേരുടെ ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാനാ.. എന്റെ അനിയത്തികുട്ടി, അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നയവള്‍ക്കു അസൈന്‍മെന്റിന്റെ പെരുമഴ. കഴിഞ്ഞയാഴ്ച അമ്മൂമ്മ വിളിച്ചപ്പോളാണു സംഗതിയറിയുന്നതു - പുറം രാജ്യങ്ങളിലെ പത്രം വേണമത്രെ. ഞാന്‍ ഒന്നു രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ ലിന്ക് കൊടുക്കാമെന്നു കരുതിയപ്പോളേക്കും അടുത്ത ബോംബ് പൊട്ടി. ഓണ്‍ലൈന്‍ പ്രിന്റ് പോരാ, നല്ല 22 കാരറ്റ് പേപ്പറിലുള്ള, ഒറിജിനല്‍ സാധനം വേണത്രെ! കഴിഞ്ഞിട്ടില്ല.. അതു പോരാഞ്ഞു, പുറംരാജ്യത്തെ പട്ടം, ബോട്ട് എന്നിവയുടെ പടവും (അതും ഒറിജിനല്‍ വേണം, നൊ ഇന്റെര്‍നെറ്റ്) അതിനെ പറ്റി ഒരു ചെറുലേഖനവും. ഭാഗ്യത്തിനു എന്റെയൊരു സുഹ്റുത്തു നാട്ടില്‍ പോകുന്നുണ്ടായിരുന്നു. ഒരു ചൈനീസ് പത്രം വാങ്ങി അവന്റെ കയ്യില്‍ കൊടുത്തു വിട്ടു. എന്റെ ഫോട്ടോഗ്രാഫി ഭ്രാന്തുള്ള കൂട്ടുകാരുടെ ഫേസ്ബുക്ക് പേജില്‍ തപ്പി ഒന്നു രണ്ട് പടവും ഒപ്പിച്ചയച്ചു!.
ഇനിയടുത്ത വര്‍ഷത്തെ അസൈന്‍മെന്റെന്താകുമോ ആവോ.. ചന്ദ്രനിലെ കല്ലോ മറ്റോ ആകും!!
കുറച്ചു മാസം മുന്‍പു ഒരു വട്ടു തോന്നി തുടങ്ങിയതാണു വരയ്ക്കാന്‍. അങ്ങനെ കഴിഞ്ഞയാഴ്ച വരച്ച പടമാണു താഴെയുള്ളതു. ആലോചിച്ചു ബുദ്ധിമുട്ടണ്ട, മോഹന്‍ലാലിനെയാണു ഉദ്ദേശിച്ചതു.. ഇതിപ്പൊ പറയാന്‍ കാരണം ഇതിനു കിട്ടിയ അഭിപ്രയങ്ങളാണു. വളരെ രസകരമായ അഭിപ്രായങ്ങള്‍ ..
ചൈനീസുകാരി ലാബ്മേറ്റ്:
തനിക്കു ഇത്രേം മുടിയും മീശയുമ്മില്ലലോ??
തമിഴു കൂട്ടുകാരി:
മോഹന്‍ലാലൂം മമ്മൂട്ടിയും കൂടിചേര്‍ന്നപോലെയുണ്ട്.
തമിഴു കൂട്ടുകാരന്‍:
ഇതു മമ്മൂട്ടി തന്നെ..
ഗുജ്ജറാത്തി കൂട്ടുകാരി: (ചിത്രകാരിയും കൂടിയാണു.. എന്റെ ചിത്രരചനയ്ക്കു എപ്പോഴും വന്‍ പ്രോല്‍സാഹനം തരുന്ന കക്ഷിയാണു..)
തന്റെ രജനികാന്ത് ചിത്രം വളരെ നന്നയിട്ടുണ്ട്..
ബംഗാളി കൂട്ടുകാരന്‍:
നിന്റെ കൂട്ടുകാരനാണൊ? നല്ല മല്ലു ലുക്കു ഉണ്ട്..
കഴിഞ്ഞയൊരു 2 ആഴ്ചയായിട്ട് വമ്പന്‍ പാചകത്തിലാണു. മെഴുക്കുപുരട്ടിയാണു പ്രധാനമായിട്ടും.. അതാകുമ്പോ, ആകെ കുളമാകാന്‍ സാധ്യത ഉപ്പു മാത്രമാണു.. അതു ക്രിത്യമായി കുളമാകുന്നുമുണ്ട്. പിന്നെ തൈര്‍ വെച്ചങ്ങ്ട് അഡ്ജ്സ്റ്റ് ചെയ്യും. പയര്‍, വെണ്ടക്ക, കാരറ്റ്, ചീര, മൊളൂഷ്യം, ചോറ്, ചപ്പാതി, ഓംലറ്റ്, എന്നിവ അതിമനോഹരമായി നല്ല കരിഞ്ഞ പരുവത്തില്‍ ഉണ്ടാക്കി കഴിച്ചു.. ഉപ്പു ശരിയാകുമ്പോ, മുളക്കു തെറ്റും, മുളക് ശരിയാകുമ്പോ ഉപ്പും.. എന്തൊക്കെയാണേലും എനിക്കു അസ്സലായി ഇഷ്ടപ്പെടുന്നുണ്ടെന്റെ പാചകം..
ഇതു പഴന്കഥ.. ഇനി ഇന്നതെ കാര്യം. എന്റെ പാചകത്തിന്റെ മഹിമ പറഞ്ഞു പിടിപ്പിക്കുന്നതിനിടയില്‍ മുകളിലത്തെ അപ്പാര്‍ട്ട്മെന്റിലെ പൊന്നു (ശരിക്കുള്ള പേരാ, എന്തൊരു പേരു) പറഞ്ഞു, “നീ ഞാന്‍ പറയൂന്ന സാധനങ്ങളൊക്കെ വാങ്ങി തന്നാല്‍ ചിക്കന്‍ കറിയുണ്ടാക്കി തരാം”. ഞാന്‍ പറഞ്ഞു “സമ്മതം, നൂറ് വട്ടം സമ്മതം!”. ഭക്ഷണം ഉണ്ടാക്കിതരാമെന്നൊരാള്‍ പറയുമ്പൊ, വേണ്ടാന്നു പറഞ്ഞാല്‍ അതു വെറും മണ്ടത്തരമെന്നേ പറയാന്‍ പറ്റൂ.. വൈകിട്ടു കിട്ടാന്‍ പോകുന്ന സ്വാദിഷ്ഠമായ ചിക്കന്‍ കറിയുമോര്‍ത്ത് ലാബില്‍ സമയം ഒരു വിധം 6 മണിയാക്കി. ലാബില്‍ നിന്നു നേരെ സൂപ്പര്‍ മാര്‍ക്കറ്റിലേക്കു വിട്ടു…
അങ്ങനെ ചിക്കന്‍ കറി കഴിക്കമെന്നു കരുതി ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തി, എന്തൊക്കെ വാങ്ങണമെന്നു ചോദിക്കാന്‍ പൊന്നുവിനെ വിളിച്ചപ്പൊ ആളു സ്ഥലത്തില്ല, ചേട്ടന്റെ വീട്ടില്‍ പോയിരിക്കുവാണത്രെ, പ.. പ.. പൊന്നു.. എന്നാ പിന്നെ ഞാന്‍ തന്നെ ഉണ്ടാക്കി തിന്നിട്ടെയുള്ളു ബാക്കി കാര്യമെന്നു ഞാനും തീരുമാനിച്ചു.. ചിക്കനും, ഒരു ചിക്കന്‍ മസാലയും വാങ്ങി.
ഒരു മണിക്കൂറില്‍ സംഭവം റെഡി. ഇത്തവണെയും ഉപ്പു കുറച്ചു കൂടി. ഞാന്‍ പിന്നെ കുറച്ചു പഞ്ചസാരയിട്ടു ശരിയാക്കി! ഞാന്‍ കുഴപ്പമില്ലാത്തയൊരു കുക്കാണു… ബൈ ദ ബൈ, യൂറ്റൂബിലെ ഈ ചേച്ചിക്കു നന്ദി..
ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കൂന്നതാണു സ്വാദിഷ്ഠമായ ചിക്കന്‍ മസാല!!
-സുഖിമാന്‍.
അനീഷ്, രജിത്, ആനന്ദ്, ഞാന്‍, പിന്നെ അകാലത്തില്‍ പൊഴിഞ്ഞു പോയ ജെറിന്‍, ഭാര്‍ഗവി നിലയത്തിലെ അന്തേവാസികള്‍ ഞങ്ങളായിരുന്നു…. ഭാര്‍ഗവി നിലയത്തിനു ആ പേരു കിട്ടിയതു എന്നാണെന്നറിയില്ല.. ത്രിശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ക്കു സ്ഥിരമായി വാടകയ്ക്കു കൊടുക്കുന്ന ഒരു പഴഞ്ചന്‍ തറവാട്. വല്‍സേട്ടനെന്നു ഞങ്ങള്‍ വിളിക്കാറുള്ള ഒരു കക്ഷി ആണു വീട്ടുടമ. കക്ഷിക്ക് വെള്ളമടിക്കാന്‍ തികയില്ല, ഞങ്ങള്‍ ഒരു മാസം കൊടുക്കുന്ന വാടക. പിന്നെ വിജി ചേച്ചി - വല്‍സേട്ടന്റെ ഭാര്യ - വല്‍സേട്ടന്റെ ചെവിക്കു പിടിക്കുകയും, ഞങ്ങള്‍ക്കു ഭക്ഷണവും തന്നിരുന്ന ഒരു വണ്ടര്‍ഫുള്‍ വുമണ്‍. കക്ഷി ജനിച്ചതും വളര്‍ന്നതുമൊക്കെ അങ്ങ് ബോംബെയിലാണു - നമ്മുടെ മുംബൈ… എന്റെ ജീവിതത്തിലെ സുന്ദരമായ നാളുകള്‍.. മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍.. പക്ഷെ ഇപ്പൊ ഒന്നും ഓര്‍മ്മയില്ല.. :D.
അപ്പൊ പറഞ്ഞു വന്നതു, ഭാര്‍ഗവി നിലയം - ഞങ്ങടെ കോളേജ് ജീവിതം തുടങ്ങുന്നതിവിടെയാണു.. 18 വയസ്സായ അഞ്ചു ചെക്കന്‍മാര്‍. ഒന്നിനെകുറിച്ചും യാതൊരു വിവരവുമ്മില്ലെങ്കിലും, അഹങ്കാരത്തിനു യാതൊരു കുറവുമ്മില്ല, കൂടാതെ വെറും പേടിതൊണ്ടെന്‍മാരും.. ഉദാഹരണത്തിനു, ഞാന്‍ കോളേജിലായിരിന്നപ്പൊ എത്രയെത്ര അടിപിടി കേസുകളായിരുന്നു എന്നു ചിലര്‍ പറയുമ്പോ നമ്മുക്കു പറയാനുള്ളതു ഞങ്ങള്‍ നോക്കിനിന്നിട്ടുള്ളതും, അതിനു ശേഷം മണിക്കൂറുകളോളം അതിനെ പറ്റി സംസാരിച്ചതുമ്മാണു…
ഇങ്ങനെയുള്ള ഞങ്ങടെ തകര്‍പ്പന്‍ ജീവിതത്തിലെ പ്രധാന പരിപാടികളില്‍ ഒന്നു, ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളെപ്പറ്റി സംസാരിക്ക എന്നതായിരുന്നു.. ശബരിമല വിഗ്രഹം എങ്ങനെ മോഷ്ടിക്കാം, ഭാവനയെ(നടി) കല്ല്യാണം കഴിച്ചാല്‍, ബുദ്ധിമുട്ടാതെ എങ്ങനെ ജീവിക്കാം, പാക്കരനു എങ്ങനെ പാര പണിയാം (ആളൊരു ക്റിഷ്ണനായിരുന്നു), അങ്ങനെ അങ്ങനെ….
വര്‍ഷം: 2003 സ്ഥലം: ഭാര്‍ഗവി നിലയം
സി പ്രോഗ്രാമ്മില്‍ തുടങ്ങി ആസ് യൂഷ്വല്‍ പെണ്ണു വിഷയത്തിലെത്തി സംസാരം. ഞങ്ങള്‍ എത്രത്തോളം മാന്യന്‍മാര്‍ ആണു. എത്രത്തോളം ചെറ്റത്തരം കാട്ടും എന്നതായിരുന്നു വിഷയം. അനീഷ്, ഫ്രാന്‍സിസ് പുണ്യാളെന്റെ പ്രേതം കേറിയ പോല്ലുള്ള ഒരു സ്റ്റാന്‍ഡ്. ഞങ്ങള്‍, അല്ല നീ വെറും കൂതറയാണെന്നു അവനെ കൊണ്ടു സമ്മതിപ്പിക്കാനുള്ള ശ്രമത്തില്‍. അപ്പൊ അതാ വരുന്നു, ആനന്ദിന്റെ വക ഒരു ഹൈപ്പൊതെറ്റിക്കല്‍ സിറ്റുവേഷന്‍.
“നീ ഇവിടെ തനിയെയാണു.. രാത്രി ഒരു 12-12:30 ആയി കാണും.. പെരു മഴ. ഒരു ചരക്കു പെണ്ണു, വെള്ള സാരിയില്‍ നനഞ്ഞു കുതിര്‍ന്നു വന്നു വാതിലില്‍ മുട്ടി.. എന്നിട്ടീരാത്രി ഇവിടെ തങ്ങിക്കോട്ടേയെന്നു ചൊദിക്കുകയും നീ സമ്മതിക്കേം ചെയ്തു.. നീ എന്തു ചെയ്യും”
ആനന്ദ് ഇതിലും നന്നായിട്ട് ഒരു ഐ.വി.ശശി റ്റച്ചില്ലാണു പറഞ്ഞതു കേട്ടോ….
അപ്പൊ അതാ വരുന്നു അനീഷിന്റെയുത്തരം.. “ഞാനൊരു ചായയിട്ടു കൊടുക്കും”.. അങ്ങനെ അന്നു മുതല്‍ ചായഅടിക്കുകയെന്നതു ഞങ്ങടെയിടയിലൊരു കോഡ് ഭാഷയായി മാറി..
ഇനി ഇതിപ്പൊ പറയാനുള്ള കാര്യം.
വര്‍ഷം: 2011 സ്ഥലം: സിഗപ്പൂര്‍
ലാബില്‍ തലപുകഞ്ഞു ഇന്നു രാത്രിയെന്തു കഴിക്കണമെന്നാലോചിച്ചു കൊണ്ടിരിക്കുബോള്‍ ലക്ഷ്മീടെ വക ഒരു SMS. “ഗയ്സ്, ലെറ്റ് അസ് ഗൊ ഫോര്‍ ഡ്രിങ്കിങ്ങ് റ്റുനൈറ്റ്. ഇറ്റ് ഹാസ് ബീന്‍ ഏജസ്”.
വെള്ളമടിയില്‍ വല്ല്യ മിടുക്കനല്ലാത്തതു കൊണ്ടും, പെണ്‍പ്പിളേരുടെ മുന്‍പില്‍ കിക്കായി ബോറനാവാന്‍ മനസ്സില്ലാത്തതും കൊണ്ടും ഞാന്‍ മറുപടിയേ അയച്ചില്ല..
രാത്രി 12:30 ക്ക് വരാന്ദയിലൂടെ നടക്കുമ്പോള്‍, അതാ ഇരിക്കുന്നു ലക്ഷ്മിയും, ആദര്‍ശും, ശ്രീരാമും.. മൂന്നും ഫിറ്റ്. ലക്ഷ്മി കാമ്പസ്സിലല്ല താമസം.. എന്താ പ്ലാനെന്നറിയാന്‍ ഞാന്‍ താഴേക്കു ചെന്നു.. ഒന്നിനും നേരെ ചൊവ്വെ നില്‍ക്കാന്‍ ആവതില്ല.. കൂടാതെ ശ്രീരാം ലക്ഷ്മീടെ മേല്‍ ചെറിയ കയ്യാങ്കളിയും നടത്താന്‍ ശമിക്കുന്നുണ്ടു.. “റ്റേക്ക് യുവര്‍ ഫക്കിങ്ങ് ഹാന്‍ഡ്സ് ഓഫ് മീ” യെന്നവള്‍ പറയുന്നുണ്ടേലും ശ്രീരാമിനു ഒരു കൂസലുമ്മില്ല… 3 പേരും കൂടെ ആദര്‍ശിന്റെ റൂമ്മില്‍ തങ്ങാനായിരുന്നു പ്ലാന്‍. അതു കുറച്ചു പന്തികേടായി തോന്നിയതു കൊണ്ട് ഞാന്‍ പറഞ്ഞു.. വേണ്ട, നിന്റെ മുറിയില്‍ സ്ഥലം ഇല്ലല്ലോ, ലക്ഷ്മിയെ നമ്മുക്കു ഏതേലും ഗേള്‍സിന്റെ മുറിയില്‍ കിടത്താം എന്നു..
3 പേരെ വിളിച്ചു. 2 പേര്‍ ഫോണ്‍ എടുത്തില്ല.. ഒരാള്‍ സംഗതി കേട്ടതും പറ്റില്ലയെന്നു പറഞ്ഞു.. വീണ്ടും ശങ്കരന്‍ തെങ്ങില്‍ തന്നെ.. അവരു ആദര്‍ശിന്റെ റൂമ്മില്‍ കിടന്നോളാമത്രേ.. ഞാന്‍ പറഞ്ഞു, എങ്കില്‍ ലക്ഷ്മി എന്റെ മുറിയില്‍ കിടക്കട്ടെയെന്നു.. ഒരു വിധത്തില്‍ അവരെ സമ്മതിപ്പിച്ചു.. അങ്ങനെ ഒരു രാത്രി എനിക്കു തറയില്‍ കിടക്കേണ്ടി വന്നു.. ഞാന്‍ വേറെ മുറിയില്‍ കിടക്കാമെന്നു കരുതിയതാ. പക്ഷെ ഇവളെങ്ങാനും രാത്രി ഇറങ്ങി പോയാലോ..
അതിരാവിലെ ഒരു ഗ്ലാസ്സ് ചായയും, ഒരു കൊട്ട നിറയെ ഉപദേശവും കൊടുത്തു പെണ്‍കൊച്ചിനെ വീട്ടിലേയ്ക്കു വിട്ടു..
അവള്‍ പോയതും ഞാന്‍ അനീഷിനെ വിളിച്ചു, ഇന്ത്യയിലേക്കു…
“എടാ, നിനക്കു ഓര്‍മ്മയുണ്ടോ, നീ ചായയുണ്ടാക്കിയ കഥ. അതു സത്യമായടാ, നമ്മളെ കൊണ്ടു ചായയുണ്ടാക്കാനേ കൊള്ളൂ.”
“എന്താ പൂച്ചകുറിഞ്ഞ്യാരേ, കുളിച്ചു കുറിയും തൊട്ട് ഇളംവെയിലത്തു ഇളംപുളിങ്ങ്യേം കഴിച്ചിരിക്കണേ?”, ഇന്നലെ രാത്രി ഉറക്കം വരാണ്ടു കിടക്കുമ്പോ ഇതോര്‍മ്മ വന്നു.. ഒരു 22 വര്‍ഷം മുമ്പ് ഇങ്ങനെ ഉറക്കം വരാതിരിക്കുമ്പോ അമ്മൂമ്മ പറഞ്ഞു തരാറുള്ള കഥകളില്‍ ഒന്നില്ലെ വാചകമാണു.. അന്നെത്രയെത്ര കഥകളായിരിന്നു.. അങ്ങനെ ഇന്നലെ രാത്രി തീരുമാനിച്ചതാണു, ആ കഥകളിലെ ചില കഥാപാത്രങ്ങളും, വാചകങ്ങളും കുറിചിടണമെന്നു.. അവയില്‍ ചിലതു..
വാഴപൊത്തില്‍ വാസുദേവന്‍
ശര്‍ക്കര ശങ്കുണ്ണി
എണ്ണയില്‍ ഉണ്ണിമായ
പപ്പടം കുഴലൂതി, ഇതൊക്കെ പൂച്ചകുറിഞ്ഞ്യാരുടെ മക്കളുടെ പേരാ..
കുറുക്കാ, കുറുക്കാ കരളുവിട്… ശങ്കരനാനേ വങ്ക് തുറ, ആനയ്ക്കകത്തു പെട്ട ഒരു കുറുക്കച്ചന്റെ കഥയില്‍ നിന്നും വാലു മുറിഞ്ഞ കുരങ്ങന്‍ കുമാരന്റെ കഥ…
കഥ കഥ കസ്തൂരി, കാഞ്ഞിരപ്പള്ളിയമ്പലത്തില്‍ തേങ്ങാ മൂത്തിളനീരായി... എന്റെ ശല്യം സഹിക്കതാകുമ്പോള്‍ അമ്മൂമ്മേടെ നംമ്പര്‍ ആണിത്..
സുഖിമാന്‍. മായാ ജാലക വാതില്‍ തുറക്കും
വണക്കം.. ഞാനിപ്പൊ സിങ്കപ്പൂരാണു.. എന്റെ ഇംഗ്ലീഷ് ബ്ലോഗ് വായികാത്തവര്‍ ഇതു വായിക്കുന്നുണ്ടോ എന്നറിയില്ല.. അല്ല, ഇതു ആരേലും വായിക്കുന്നുണ്ടോയെന്നുതന്നെ സംശയമാണു. എന്തായാലും കാര്യമിത്രയേയുള്ളു… ഞാന്‍ താല്‍കാലികമായി ഇന്ത്യ വിട്ടു. ഇപ്പോഴും പഠനം തന്നെ.. ഒരു വഴിക്കു പോണതല്ലേ ഒരു പിച്ചടി (PhD) എടുത്തേക്കാമെന്നു കരുതി..ഇപ്പൊ NTU, യില്‍ മൂക്കു കൊണ്ടു ക്ഷ, ട്ട, ണ്ണ വരയ്ക്കുന്നു.
ഇവിടെ ഇപ്പൊ കുറച്ചു സുഹ്രുത്തുകളെയൊക്കെ കിട്ടിയിട്ടുണ്ടു. കൂടുതലും ഇന്ത്യാക്കര്‍, തമിഴരും, ഹിന്ദിക്കാരും ആണു കൂടുതല്‍. ഇതൊരു പുതുമയുള്ള ചങ്ങാതികൂട്ടമാണു… ചീട്ടുകളി, പരദൂഷണം പറച്ചില്‍ എന്നിവയ്ക്കു പുറമേ, അന്താരാഷ്ട്ര രാഷ്ട്രീയം, നൂക്ലിയര്‍ ഫിസിക്സ് എന്നിവയില്‍ വന്‍കിട ചര്‍ച്ചകള്‍ (ഞാന്‍ അധികം മിണ്ടാന്‍ പോകാറില്ല ), പാട്ടു, ഡാന്‍സ് തുടങ്ങിയ കലാപ പരിപാടികള്‍, രാത്രികാലങ്ങളില്‍ ആരുടെയെങ്കിലും മുറിയില്‍ അരങ്ങേരാറുണ്ടു..
എന്റമ്മേ, എഴുതി പണ്ടാരമടങ്ങി… മലയാളം ഇതു വരെ ശരിയായിട്ടില്ല.. തല്‍ക്കാലം നിര്‍ത്തുന്നു..
ജുലൈ 15 2007
ഇന്നു വിശാഖിന്റെ പിറന്നാള്‍. പത്തൊന്‍പതാം വയസ്സായതിനാല്‍ ഇംഗ്ലീഷ് മാസം ജന്മദിനവും ഇന്നു തന്നെ! വിശാഖിനോടു പിറന്നാളാശംസകള്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്നലെയെന്നുവെച്ചാല്‍ ഇന്നു തന്നെ, സമയം 00:00.
ഇപ്പൊ തോന്നിയതു : കവിതയെഴുതുകയെന്നതു ഒരു സ്വപ്നമാണു. എനിക്കതിനുള്ള കഴിവില്ല എന്നറിയാഞ്ഞിട്ടല്ല. എന്നെ കൊണ്ട് സാധിക്കാത്ത സംഭവങ്ങളുണ്ടെന്നു സമ്മതിക്കാന്നുള്ള വിഷമം. ഹ്റ്ദയത്തില്‍ നിന്നാണത്രെ കവിത വരുന്നതു (ഞാന്‍ പറയുന്നതല്ല,ഏതോ ഒരു പൊട്ടന്‍). അങ്ങനെയെങ്കില്‍ എനിക്കു ഹ്റ്ദയമ്മില്ലേ?? കാണില്ലായിരിക്കും. ചിലപ്പൊ, കവിത വരുന്ന ഭാഗം മാത്രം.
Whatever you resist will persist.. ഇതെങ്ങനെയാണു മലയാളത്തില്‍ എഴുതുക..
നല്ല രീതിയില്‍ തര്‍ജ്ജിമ ചെയ്യാന്‍ പറ്റിയാല്‍ ഈ സ്ഥലം ഉപയോഗിക്കാം
ആപ്പൊ ശരി… ഗുഷ് നൈറ്റ്..
PS: സെല്ലാറില്ലെ പഴയെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയതു..
സാജന്‍: കിണറ്റില്‍ എലി വീണല്ലോ അഭിലാഷ്: ആ എലിപ്പെട്ടി കിണറ്റിലിട് .. അജിന്‍: വേണ്ട, നമ്മുക്ക് പൂച്ചയെ ഇടാം. ടെന്നി: ആരും പേടിക്കെണ്ട, ഞാന്‍ കിണറ്റില്‍ എലിവിഷം കലക്കീട്ടുണ്ടു.
കോഴിക്കോട് എന്‍.ഐ.ടി ബയോകമ്പ്യൂട്ടിങ്ങില്‍ ഒരു അന്താരാഷ്ട്ര സിമ്പോസിയം (ഐ.എസ്.ബി 2010) സംഘടിപ്പിക്കുന്നു. 2010 ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വെച്ചാണ് സിമ്പോസിയം നടത്തുന്നത്. കോഴിക്കോട് എന്‍.ഐ.ടി യും, അമേരിക്കയിലെ ഇന്‍ഡ്യാന യൂണിവേഴ്സിറ്റി പര്‍ഡ്യു യൂണിവേഴ്സിറ്റി, ഇന്‍ഡ്യാനപോലിസ്, ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെയും, ശാസ്ത്രജ്ഞരുടെയും സാങ്കേതിക കൂട്ടായ്മയായ അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിങ്ങ് മെഷീനെറി (എ.സി.എം) യുടെയും സംയുക്ത സംരഭമായിട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
വിവിധ ഭൂഘണ്ഡങ്ങളില്‍ നിന്നുമായി 11 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സിമ്പോസിയത്തില്‍ പങ്കെടുക്കുന്നുണ്ട്. ആറു സെഷനുകളിലായി നടക്കുന്ന സിമ്പോസിയത്തില്‍, ഈ വിഷയത്തിലുള്ള പ്രബന്ധാവതരണങ്ങള്‍ക്കു പുറമേ ബയോകമ്പ്യൂട്ടിങ്ങ് രംഗത്തെ ലോകപ്രശസ്തരായ പ്രമുഖര്‍ നയിക്കുന്ന ചര്‍ച്ചാ ക്ലാസ്സുകളും ഉണ്ടാകും.
കമ്പ്യൂട്ടര്‍ സയന്‍സ്, ലൈഫ് സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിനു പൊതുവായ ഒരു വേദി ഈ സിമ്പോസിയം വഴി ലഭ്യമാകും. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്‌ദ്ധര്‍ക്കു അവരുടെ ഗവേഷണഫലങ്ങള്‍ സമഞ്ജയമായി സമ്മേളിപ്പിച്ചു ബയോ ഇന്‍ഫൊര്‍മാറ്റിക്സ് രംഗത്ത് നൂതനമായ സംഭാവനകള്‍ നല്‍കാന്‍ ഇതുവഴി സാധ്യമാകും.
കാനഡയില്‍ നിന്നുമ്മുള്ള ഡോ. ഡാന്‍ ടള്‍പന്‍, അമേരിക്കയില്‍ നിന്നുമ്മുള്ള ഡോ. ഷിയാഫെന്‍ ഫാങ്, ഡോ. ജേക്ക് ചെന്‍, ബോംബെ ഐ.ഐ.ടി യിലെ പ്രൊഫസര്‍ ഡോ. പ്രമോദ് വാംഗികര്‍, ബാഗ്ലുരിലെ ജൂബിലന്റ് ബയോസിസ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. വി. എന്‍. ബാലാജി, കേരള യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ് ഡയറക്ടര്‍ ഡോ. അച്യുത്‌ശങ്കര്‍ എസ്. നായര്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഡോ. സതീഷ് മുണ്ടയൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിക്കുകെയും ക്ഷണിക്കപ്പെട്ട പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.
കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍മാരും , ജീവ ശാസ്ത്രജ്ഞന്‍മാരും തമ്മില്ലുള്ള ഈ സര്‍ഗാത്മക സഹകരണം മനുഷ്യ ജീവിതത്തിന്റെ ആരോഗ്യകരവും, ആഹ്ലാദകരവുമായ വികാസത്തെ ആത്യന്തിക ലക്ഷ്യമായി കാണുന്നു. ആഴത്തില്ലുള്ള ഗവേഷണപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്യാപകര്‍ക്കും, ഈ സിമ്പോസിയം ഒരു വലിയ സാധ്യത തന്നെ തുറന്നിടുകെയാണ്.
ഫെബ്രുവരി 15 തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്കു കടവ് റിസോര്‍ട്ടില്‍ എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. ജി. ആര്‍. സി. റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അമേരിക്കയിലെ ഇല്ലിനോയി സര്‍വകലാശാലയിലെ പ്രൊഫസറും, വിഖ്യാത മോളിക്കുലാര്‍ ഫിസിയോളജി വിദഗ്‌ദ്ധനുമായ ശ്രീ. എറിക് ജേക്കബ്സണ്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. ശ്രീ. എം. കെ. രാഘവന്‍ എം.പി., ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം, ഡോ മാത്യു പാലക്കല്‍ (പ്രോഗ്രാം ചെയര്‍), ഡോ. എം. പി. സെബാസ്റ്റ്യന്‍ (ഓര്‍ഗനൈസ്സിംഗ് ചെയര്‍), ഡോ. വിനീത് പലേരി (ഹെഡ്, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി) എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനു ശേഷം പ്രൊഫ. ജേക്കബ്സണ്‍ മുഖ്യപ്രഭാഷണം അവതരിപ്പിക്കും.
ഫെബ്രുവരി 16 ചൊവ്വാഴ്ച വൈകിട്ടു ആറു മണിക്കു കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പു സഹമന്ത്രി ശ്രീമതി പുരന്ദേശ്വരി സിമ്പോസിയത്തില്‍ പ്രത്യേക പ്രഭാഷണം നടത്തും.
ഫെബ്രുവരി 17 ബുധനാഴ്ച ഉച്ചയ്ക്കു ശേഷം നടക്കുന്ന പ്ലീനറി സെഷനില്‍ സിമ്പോസിയത്തിന്റെ വിലയിരത്തലോടെ സിമ്പോസിയം സമാപിക്കും.
ഡോ. മാത്യു പാലക്കല്‍ (ഇന്‍ഡ്യാന യൂണിവേഴ്സിറ്റി പര്‍ഡ്യു യൂണിവേഴ്സിറ്റി, ഇന്‍ഡ്യാനപോലിസ്, അമേരിക്ക), ശ്രീ. കെ.എ. അബ്ദുള്‍ നസീര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി), ഡോ. അശ്വതി നായര്‍ (സ്കൂള്‍ ഓഫ് ബയോടെക്നോളജി, എന്‍.ഐ.ടി) എന്നിവര്‍ പ്രോഗ്രാം ചെയറും, ഡോ. എം. പി. സെബാസ്റ്റ്യന്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി), ഡോ. എസ്.ഡി.മധുകുമാര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി), ഡോ. ജി.കെ.രജനീകാന്ത് (സ്കൂള്‍ ഓഫ് ബയോടെക്നോളജി, എന്‍.ഐ.ടി), എന്നിവര്‍ ഓര്‍ഗനൈസ്സിംഗ് ചെയറും, ഡോ. വിനീത് പലേരി (കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി) പബ്ലികേഷന്‍ ചെയറുമായിട്ടുള്ള കമ്മിറ്റിയാണ് സിമ്പോസിയം സംഘടിപ്പിക്കുന്നതിന് നേത്രത്വം നല്‍കുന്നത്.