Posts by സുഖിമാന്:
നവവത്സരം, നവാനുഭവങ്ങൾ!
ഈ പുതുവർഷം തകർത്തു!! അഞ്ചു ദിവസം കൊണ്ട് മൂന്നു രജ്യങ്ങൾ – തായിലാന്റ്, കംബോടിയ, മലേഷ്യ. കംബോഡിയയിലാണു പ്രധാനമായും പോകാൻ തീരുമാനിച്ചതു. അങ്ങനെയാണെങ്കിൽ ബാങ്കോക് വഴി പോയിട്ടു മലേഷ്യ വഴി തിരികെ വരാമെന്നായി ചിലർ.
കംബോഡിയൻ ക്ഷേത്രങ്ങൾ തന്നെയായിരുന്നു പ്രധാന ആകർഷണമെങ്കില്ലും, എനിക്കു വളരെ പുതുമയാർന്ന 2 അനുഭവങ്ങൾ ആണു എന്നെന്നും ഓർക്കാനുണ്ടാകുക.
തേളും പുൽചാടിയും
അതെ, വളരെ രുചിയേറിയ തേളിനെയും പുൽചാടിയെയും നോം ഭൊജിച്ചു. സ്ഥലം ബാങ്കോകിലെ കാവൊ സാൻ റോഡ്. നമ്മുടെ നാട്ടിൽ കപ്പലണ്ടി വിൽക്കുന്ന്തു പോലെയാണു അവിടെ ഇതു വിൽക്കുന്നതു. 2 പാക്കറ്റ് വങ്ങി, ഞങ്ങൾ മൂന്നു പേരും കൂടി കഴിച്ചു. താഴെ കാണുന്ന ലിങ്കിൽ ക്ലിക്കിയാൽ കാണാം, തേൾ സേവ.
മരുവാന
ഇതു സ്ഥലം കംബോടിയ. അവിടെ ഹാപ്പി പിസ്സ എന്നൊരു സംഗതി കിട്ടുമ്മെന്നു ചെന്നന്നു തന്നെ അറിഞ്ഞു. ഞങ്ങൾ കേട്ടതു ലഹരിയുള്ള കൂണിട്ടു പാകപെടുതിയ പിസ്സ കിട്ടുമെന്നാണു. തപ്പി പിടിച്ചു ചെന്നപ്പോളലെ റിഞ്ഞതു സംഗതി മരുവാനയാണൂ. ഒന്നു ഞെട്ടിയെങ്കിലും ഒട്ടും പതറാതെ, രണ്ട് പിസ്സ വാങ്ങിച്ചു. 5 പേർക്കതു പോരയെന്നാണു കടകാരൻ പറഞ്ഞതെങ്കിലും ഞങ്ങൾക്കതു ധാരാളമായിരുന്നു. കഴിച്ചു ഒരു 1 മണിക്കൂറിനുള്ളിൽ ചിരി തുടങ്ങി. കൂട്ടതിലൊരുത്തൻ മഴവില്ലു കാണുന്നു എന്നു പറയുന്നുണ്ടായിരുന്നു, പക്ഷെ എനിക്കു short term memory loss ആയിരുന്നു അനുഭവം. ആരു എന്തു ചോദിച്ചാലും ഉത്തരം പറയാനുള്ള തിടുക്കം, ഉത്തരം പറഞ്ഞു തുടങ്ങിയാൽ പാതി വഴിയെ ചോദ്യം മറക്കും. അടുത്ത ദിവസം ഉച്ച വരെ തലച്ചോറിന്റെ പ്രവർത്തനം അത്ര ഭംഗിയായിരുന്നില്ല. ഇതിന്റെയും വിഡിയോ ഉണ്ട്, പക്ഷെ തൽക്കാലം അതു ബ്ലോഗിലിടുന്നില്ല (ചില സുഹൃത്തുകളുടെ അപേക്ഷ പൃമാണിച്ചു)
അഞ്ചാം ക്ലാസ്സിലെ അസൈന്മെന്റ്
നാട്ടിലെ പിള്ളേരുടെ ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാനാ.. എന്റെ അനിയത്തികുട്ടി, അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നയവള്ക്കു അസൈന്മെന്റിന്റെ പെരുമഴ. കഴിഞ്ഞയാഴ്ച അമ്മൂമ്മ വിളിച്ചപ്പോളാണു സംഗതിയറിയുന്നതു – പുറം രാജ്യങ്ങളിലെ പത്രം വേണമത്രെ. ഞാന്‍ ഒന്നു രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ ലിന്ക് കൊടുക്കാമെന്നു കരുതിയപ്പോളേക്കും അടുത്ത ബോംബ് പൊട്ടി. ഓണ്‍ലൈന്‍ പ്രിന്റ് പോരാ, നല്ല 22 കാരറ്റ് പേപ്പറിലുള്ള, ഒറിജിനല്‍ സാധനം വേണത്രെ! കഴിഞ്ഞിട്ടില്ല.. അതു പോരാഞ്ഞു, പുറംരാജ്യത്തെ പട്ടം, ബോട്ട് എന്നിവയുടെ പടവും (അതും ഒറിജിനല്‍ വേണം, […]
ഇന്ത്യയുടെ മര്‍ലന്‍ ബ്രാന്‍ഡൊ..
കുറച്ചു മാസം മുന്‍പു ഒരു വട്ടു തോന്നി തുടങ്ങിയതാണു വരയ്ക്കാന്‍. അങ്ങനെ കഴിഞ്ഞയാഴ്ച വരച്ച പടമാണു താഴെയുള്ളതു. ആലോചിച്ചു ബുദ്ധിമുട്ടണ്ട, മോഹന്‍ലാലിനെയാണു ഉദ്ദേശിച്ചതു.. ഇതിപ്പൊ പറയാന്‍ കാരണം ഇതിനു കിട്ടിയ അഭിപ്രയങ്ങളാണു. വളരെ രസകരമായ അഭിപ്രായങ്ങള്‍ .. ശ് From My experiments with pencil, paper and eraser ചൈനീസുകാരി ലാബ്മേറ്റ്: തനിക്കു ഇത്രേം മുടിയും മീശയുമ്മില്ലലോ?? തമിഴു കൂട്ടുകാരി: മോഹന്‍ലാലൂം മമ്മൂട്ടിയും കൂടിചേര്ന്നപോലെയുണ്ട്. തമിഴു കൂട്ടുകാരന്: ഇതു മമ്മൂട്ടി തന്നെ.. ഗുജ്ജറാത്തി കൂട്ടുകാരി: (ചിത്രകാരിയും […]
പാചകലോകം – ചിക്കന്‍ മസാല..
കഴിഞ്ഞയൊരു 2 ആഴ്ചയായിട്ട് വമ്പന്‍ പാചകത്തിലാണു. മെഴുക്കുപുരട്ടിയാണു പ്രധാനമായിട്ടും.. അതാകുമ്പോ, ആകെ കുളമാകാന്‍ സാധ്യത ഉപ്പു മാത്രമാണു.. അതു ക്രിത്യമായി കുളമാകുന്നുമുണ്ട്. പിന്നെ തൈര് വെച്ചങ്ങ്ട് അഡ്ജ്സ്റ്റ് ചെയ്യും. പയര്‍, വെണ്ടക്ക, കാരറ്റ്, ചീര, മൊളൂഷ്യം, ചോറ്, ചപ്പാതി, ഓംലറ്റ്, എന്നിവ അതിമനോഹരമായി നല്ല കരിഞ്ഞ പരുവത്തില്‍ ഉണ്ടാക്കി കഴിച്ചു.. ഉപ്പു ശരിയാകുമ്പോ, മുളക്കു തെറ്റും, മുളക് ശരിയാകുമ്പോ ഉപ്പും.. എന്തൊക്കെയാണേലും എനിക്കു അസ്സലായി ഇഷ്ടപ്പെടുന്നുണ്ടെന്റെ പാചകം.. ഇതു പഴന്കഥ.. ഇനി ഇന്നതെ കാര്യം. എന്റെ പാചകത്തിന്റെ […]
സിങ്കപ്പൂര്‍ നുറുങ്ങുകള്‍ – 1
റോഷന് : എടാ നല്ല കിടിലം ചൈനീസ് പെണ്പിള്ളേരുണ്ട് ഞാന്‍ : എവിടെ ?!! റോഷന് : ചൈനയില്‍ !!
കഥ കഥ കസ്തൂരി
“എന്താ പൂച്ചകുറിഞ്ഞ്യാരേ, കുളിച്ചു കുറിയും തൊട്ട് ഇളംവെയിലത്തു ഇളംപുളിങ്ങ്യേം കഴിച്ചിരിക്കണേ?”, ഇന്നലെ രാത്രി ഉറക്കം വരാണ്ടു കിടക്കുമ്പോ ഇതോര്‍മ്മ വന്നു.. ഒരു 22 വര്‍ഷം മുമ്പ് ഇങ്ങനെ ഉറക്കം വരാതിരിക്കുമ്പോ അമ്മൂമ്മ പറഞ്ഞു തരാറുള്ള കഥകളില്‍ ഒന്നില്ലെ വാചകമാണു.. അന്നെത്രയെത്ര കഥകളായിരിന്നു.. അങ്ങനെ ഇന്നലെ രാത്രി തീരുമാനിച്ചതാണു, ആ കഥകളിലെ ചില കഥാപാത്രങ്ങളും, വാചകങ്ങളും കുറിചിടണമെന്നു.. അവയില്‍ ചിലതു.. വാഴപൊത്തില് വാസുദേവന്‍ ശര്‍ക്കര ശങ്കുണ്ണി എണ്ണയില്‍ ഉണ്ണിമായ പപ്പടം കുഴലൂതി, ഇതൊക്കെ പൂച്ചകുറിഞ്ഞ്യാരുടെ മക്കളുടെ പേരാ.. കുറുക്കാ, […]
വെറുതേ ഒരു പോസ്റ്റ്
വണക്കം.. ഞാനിപ്പൊ സിങ്കപ്പൂരാണു.. എന്റെ ഇംഗ്ലീഷ് ബ്ലോഗ് വായികാത്തവര്‍ ഇതു വായിക്കുന്നുണ്ടോ എന്നറിയില്ല.. അല്ല, ഇതു ആരേലും വായിക്കുന്നുണ്ടോയെന്നുതന്നെ സംശയമാണു. എന്തായാലും കാര്യമിത്രയേയുള്ളു… ഞാന്‍ താല്കാലികമായി ഇന്ത്യ വിട്ടു. ഇപ്പോഴും പഠനം തന്നെ.. ഒരു വഴിക്കു പോണതല്ലേ ഒരു പിച്ചടി (PhD) എടുത്തേക്കാമെന്നു കരുതി..ഇപ്പൊ NTU, യില്‍ മൂക്കു കൊണ്ടു ക്ഷ, ട്ട, ണ്ണ വരയ്ക്കുന്നു. ഇവിടെ ഇപ്പൊ കുറച്ചു സുഹ്രുത്തുകളെയൊക്കെ കിട്ടിയിട്ടുണ്ടു. കൂടുതലും ഇന്ത്യാക്കര്‍, തമിഴരും, ഹിന്ദിക്കാരും ആണു കൂടുതല്‍. ഇതൊരു പുതുമയുള്ള ചങ്ങാതികൂട്ടമാണു… ചീട്ടുകളി, […]
ഡയറികുറിപ്പുകള്‍
ജുലൈ 15 2007 ഇന്നു വിശാഖിന്റെ പിറന്നാള്‍. പത്തൊന്‍പതാം വയസ്സായതിനാല്‍ ഇംഗ്ലീഷ് മാസം ജന്മദിനവും ഇന്നു തന്നെ! വിശാഖിനോടു പിറന്നാളാശംസകള്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്നലെയെന്നുവെച്ചാല് ഇന്നു തന്നെ, സമയം 00:00. ഇപ്പൊ തോന്നിയതു : കവിതയെഴുതുകയെന്നതു ഒരു സ്വപ്നമാണു. എനിക്കതിനുള്ള കഴിവില്ല എന്നറിയാഞ്ഞിട്ടല്ല. എന്നെ കൊണ്ട് സാധിക്കാത്ത സംഭവങ്ങളുണ്ടെന്നു സമ്മതിക്കാന്നുള്ള വിഷമം. ഹ്റ്ദയത്തില്‍ നിന്നാണത്രെ കവിത വരുന്നതു (ഞാന്‍ പറയുന്നതല്ല,ഏതോ ഒരു പൊട്ടന്). അങ്ങനെയെങ്കില്‍ എനിക്കു ഹ്റ്ദയമ്മില്ലേ?? കാണില്ലായിരിക്കും. ചിലപ്പൊ, കവിത വരുന്ന ഭാഗം മാത്രം. Whatever […]
കിണറ്റിലെ തവള, അല്ല എലി…
സാജന്: കിണറ്റില്‍ എലി വീണല്ലോ അഭിലാഷ്: ആ എലിപ്പെട്ടി കിണറ്റിലിട് .. അജിന്: വേണ്ട, നമ്മുക്ക് പൂച്ചയെ ഇടാം. ടെന്നി: ആരും പേടിക്കെണ്ട, ഞാന്‍ കിണറ്റില്‍ എലിവിഷം കലക്കീട്ടുണ്ടു.
International Symposium on Biocomputing – 2010
കോഴിക്കോട് എന്‍.ഐ.ടി യില്‍ ബയോകമ്പ്യൂട്ടിങ്ങില് അന്താരാഷ്ട്ര സിമ്പോസിയം. കോഴിക്കോട് എന്‍.ഐ.ടി ബയോകമ്പ്യൂട്ടിങ്ങില് ഒരു അന്താരാഷ്ട്ര സിമ്പോസിയം (ഐ.എസ്.ബി 2010) സംഘടിപ്പിക്കുന്നു. 2010 ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വെച്ചാണ് സിമ്പോസിയം നടത്തുന്നത്. കോഴിക്കോട് എന്‍.ഐ.ടി യും, അമേരിക്കയിലെ ഇന്‍ഡ്യാന യൂണിവേഴ്സിറ്റി പര്‍ഡ്യു യൂണിവേഴ്സിറ്റി, ഇന്ഡ്യാനപോലിസ്, ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെയും, ശാസ്ത്രജ്ഞരുടെയും സാങ്കേതിക കൂട്ടായ്മയായ അസോസിയേഷന് ഫോര്‍ കമ്പ്യൂട്ടിങ്ങ് മെഷീനെറി (എ.സി.എം) യുടെയും സംയുക്ത സംരഭമായിട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. വിവിധ ഭൂഘണ്ഡങ്ങളില്‍ നിന്നുമായി […]
Recent Comments