Posts by date : October 2007

സഖീ, നിനക്കായ്…..

Posted by സുഖിമാന്‍ on October 26, 2007 with 2 Comments

 കുറച്ചു നാളായി ഇതിങ്ങനെ അനാഥമായി കിടക്കുന്നു. മനസ്സില്‍ വന്ന ഒരു പഴയെ പാട്ടിലെ രണ്ടു വരി കുറിച്ചിടാമെന്നു കരുതി… :)

ഒരു പുഷ്പം മാത്രെമെന്‍ പൂങ്കുലയില്‍ നിര്‍‌ത്താം ഞാന്‍ 
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍…… 

ഒരു ഗാനം മാത്രെമെന്‍ ഹ്രദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍….

സുഖിമാന്‍ 

അമ്മയുടെ അമ്മ, അവരുടെ ശാരദേച്ചി, എന്റെ അമ്മൂമ്മ…

Posted by സുഖിമാന്‍ on October 4, 2007 with 4 Comments

ശാരദ – എന്റെ അമ്മൂമ്മ . 1935 ല് വി.മാധവന്‍ നായരുടെ രണ്ടാമത്തെ മകളായി ജനനം. ആ കാലത്തു Degree – യുള്ള ചുരുക്കം ചിലരില്‍ ഒരളായിരുന്നു മാധവന്‍ നായര്‍, പോരാത്തതിനു സര്‍ക്കാര്‍ ഉദ്യോഗവും! Secretery – യെന്നതാണു പദവിയെങ്കിലും ഇംഗ്ലീഷുക്കാരന്റെ അടിമപ്പണി തന്നെ. മാധവന്‍ നായര്‍ക്കു മകളോടുള്ള അമിതവാത്സല്ല്യം അമ്മൂമ്മയെ കൂടുതല്‍ ഭാഗ്യവതിയാക്കി. 

തകര്‍ച്ച.

വളരെ പെട്ടന്നായിരുന്നു മാധവന്‍ നായരുടെ മരണം – Lucknow – ല്‍ വെച്ചു. വളരെ പെട്ടന്നു തന്നെ ദാരിദ്ര്യം വിരുന്നെത്തി. പത്താം തരം First Class – ല്‍ പാസ്സാവുകയും (1950-ല്‍ ആണെന്നോര്‍ക്കണം), ത്രിശ്ശൂര്‍ St.Mary’s – ല്‍ നിന്നു ബിരുദവും പൂര്‍ത്തിയാക്കിയ അമ്മൂമ്മയ്കു പക്ഷെ തുടര്‍ന്നു പഠിക്കാന്‍ കഴിഞ്ഞില്ല. ജ്യേഷ്ഠന്റെ പഠനത്തിനായിരുന്നത്രെ മുന്‍‌തൂക്കം. രണ്ടു പേരെ ഒരേ സമയം പഠിപ്പിക്കാനുള്ള സമ്പത്തികശേഷിയുണ്ടായിരുന്നില്ല.

1959-ല്‍ Excise CI യായിരുന്ന മുത്തശ്ശനെ വിവാഹം കഴിച്ചതോടെ ഭാഗ്യം തിരിച്ചു വന്നതായി തോന്നി. മുത്തശ്ശനും സ്നേഹസമ്പനന്‍. 7 വര്‍ഷത്തെ ദാമ്പത്യത്തില്‍ 3 കുട്ടികള്‍, വാഹനങ്ങള്‍ വിരളമായിരുന്ന കാലത്തു സ്വന്തമായി ഒരു കാര്‍!!

വീണ്ടുമൊരു തകര്‍ച്ച.

“വിനാശകാലേ വിപരീത ബുദ്ധി” – 1972-ല്‍ ആ കാറില്‍ സഞ്ചരിക്കവേ ഒരപകടത്തില്‍ മുത്തശ്ശന്‍ മരിച്ചു. മുത്തശ്ശനു സമ്പാദ്യമാകട്ടെ പൂജ്യവും. മരണത്തെ തുടര്‍‌ന്നു ലഭിച്ച ജൊലി ഒരശ്വാസമയി. പറക്കമറ്റാത്ത 3 കുട്ടികളുമായി അമ്മൂമ്മ വളരെയധികം ബുദ്ധിമുട്ടിയിരിക്കണം. 

എന്റെ അമ്മയുടെ വിവാഹത്തോടെ അമ്മൂമ്മയ്കു കുറച്ചാശ്വാസമായി എന്നു കരുതാം. അമ്മയുടെ താഴെ 2 ആണ്‍‌ക്കുട്ടികളാണു.

എന്തൊക്കെയായാലും ഇന്നമ്മൂമ്മ വളരെ സന്തോഷവതിയാണു. 3 മക്കളും നല്ല നിലയില്‍, പോരത്തതിനു ഭൂമിയിലെ ഏറ്റവും നല്ല കൊച്ചുമോന്‍. (:P)

എഴുതാന്‍ ഉദ്ദേശിച്ചതിന്റെ പകുതി പോലും എഴുതിയിട്ടില്ല. അക്ഷരത്തെറ്റുകള്ളുണ്ടാകും, ക്ഷമിക്കുക.. ഞനൊരു പുതുമുഖമല്ലേ??

-സുഖിമാന്‍