Posts by date : December 2007

വിട പറയും മുന്‍പെ.

Posted by സുഖിമാന്‍ on December 19, 2007 with 2 Comments

 ജീവിതമെന്ന യാത്രയില്‍ കഴിഞ്ഞ നാലു വര്‍ഷം കടന്നു പോയതു വളരെ പെട്ടന്നായിരുന്നു. എല്ലാമിന്നല്ലെ കഴിഞ്ഞതു പോലെ തൊനുന്നു. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു അച്ഛനോടൊത്തു ത്രിശൂര്‍ Engg College – ന്റെ പടി കടന്നു വന്ന മീശ മുളയ്ക്കാത്ത കൊച്ചു ചെക്കന്‍… എന്തു പെട്ടന്നാണു കാലം കടന്നു പോയതു.. അവന്റെ മുഖത്തു ദുഖമുണ്ടോ? എന്തൊക്കെയോ നഷ്ടമായ പോലെ…

കഴിഞ്ഞ നാലു കൊല്ലം അവനൊടൊത്തു കളിച്ചും ചിരിച്ചും പിണങ്ങിയും ഇണങ്ങിയുമൊക്കെയുണ്ടായിരുന്നവര്‍ ഇനിയുള്ള യാത്രയില്‍ അവനോടൊത്തില്ല. ഓര്‍ക്കാന്‍ ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ച നാലു വര്‍ഷങ്ങള്‍. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ കണ്ടതു ആനന്ദലഹരിയും സ്നേഹസന്ദേശങ്ങളുമാണു. ഇനിയതൊക്കെ വെറും ഡയറിക്കുറിപ്പുകള്‍ മാത്രം… ദാ, ഇതു പോലെ!

 ഓളത്തിനനുസരിച്ചൊഴുകുന്ന പൊങ്ങുതടിപോലെയാണു ജീവിതം എന്നവനു തൊന്നി. അവനെ കാത്തിരിക്കുന്ന തീരങ്ങളെപ്പറ്റിയവന്‍ മറന്നുവ്വോ? ഇല്ല. എന്നാല്ലും ഇതിലും മനോഹരമായ ഒരു തീരം ഇനിയുണ്ടാകുമോ? അറിയില്ല…

മുഖത്തു എനിക്കിതൊക്കെ പുല്ലാണെന്ന ഭാവവും തേച്ചു പിടിപ്പിച്ചു ഉള്ളില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി അവന്‍ പടിയിറങ്ങി, ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി. അതെനിക്കു സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കു ഒരായിരം നന്ദിയോടെ…

സ്നേഹപൂര്‍വം,

വിവേക്.

നാലു മാസം മുന്‍പു, വീട്ടിലേക്കു തിരിക്കുന്നതിന്റെ തലേന്നു, College Hostel – ന്റെ വരാന്ദയിലിരുന്നെഴുതിയതു.. :)

-സുഖിമാന്‍

ഒരു ക്രിസ്ത്യന്‍ പ്രണയഗാഥ…

Posted by സുഖിമാന്‍ on December 18, 2007 with 3 Comments

  അങ്ങനെ വീണ്ടുമൊരു ക്രിസ്തുമസ് കാലം.. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരു ഗഡി വന്നു കുറെ നന്മകള്‍ നമ്മെ പഠിപ്പിച്ചിട്ടു പോയി. മോഹന്‍ലാലിന്റെ “ഗുരു” സിനിമയില്‍ പറയുന്നതു പോലെ അന്ധതെയുടെ ലോകത്തു കാഴ്ചയുടെ സന്ദേശവുമായി എത്തിയ മഹാന്‍ – യേശുദേവന്‍. ഒരു കാലത്തു എന്റെ ഇഷ്ഠ ദേവന്‍ യേശുവായിരുന്നു. കൃഷ്ണനല്ല യേശുവാണു ദൈവം എന്നു പറഞ്ഞതു കേട്ടിട്ടെന്റെ അച്ഛാച്ഛന്‍ എന്നെ ക്രിസ്തീയ സ്കൂളില്‍ നിന്നു മാറ്റണം എന്നു പറഞ്ഞതു ഞാനോര്‍ക്കുന്നു.  

അപ്പൊ, ഞാന്‍ പറയാനുദേശിച്ചതെന്തന്നു വെച്ചാല്‍ ശരിക്കും യേശുവില്‍ തന്നെയാണൊ നമ്മള്‍ വിശ്വസിക്കുന്നതു?? യേശുവിന്റെ പേരിലുമില്ലേ ചേരിത്തിരുവുകള്‍?? യേശുവിന്റെ പേരില്‍ തന്നെ പല സമുദായങ്ങള്‍, അവര്‍ തമ്മില്‍ അടിപിടിയൊന്നുമില്ലെങ്കില്ലും മറ്റുള്ളവരെ അംഗീകരിക്കാന്‍, ബഹുമാനിക്കാന്‍ എന്തൊരു ബുദ്ധിമുട്ടാണു.. 

ഇതു പറയാന്‍ കാരണമ്മുണ്ടു.  എന്റെ ഒരു ആത്മമിത്രം പ്രണയത്തിലാണു. പ്രണയമെന്നു പറഞ്ഞാല്‍ ദിവ്യപ്രണയം – ഒരുമാതിരി അസ്തിക്കു പിടിച്ച പ്രണയം. (പുള്ളിക്കാരന്‍ ക്രിസ്ത്യാനിയാണു)  പ്രണയതിന്റെ ആദ്യ പടിയായി കരുതപെടുന്നതാണല്ലൊ പെണ്‍ക്കുട്ടിയുടെ സമ്മതം – അവളുടെ മനസ്സില്‍ സ്ഥാനം നേടുക എന്നതു (പെണ്‍ക്കുട്ടിയും ക്രിസ്ത്യാനിയാണു). ആതില്‍ നമ്മുടെ നായകന്‍ അതി സമര്‍ത്ഥമായി വിജയം കണ്ടു. രണ്ടു പേരും സ്നേഹമായി, പ്രണയം പൂവിടും കാലം. Mobile phone – ന്റെ കാലമായതിന്നാല്‍ രണ്ടു പേരും വിളിയും തുടങ്ങി. പെട്ടന്നാണു നമ്മുടെ നായികയ്ക്കു ഒരു ഉള്‍വിളി – “നമ്മള്‍ രണ്ടും വേറെ സമുദായമാണല്ലോ! ഇതു തുടര്‍ന്നാല്‍ എനിക്കെന്റെ സമുദായം നഷ്ടപ്പെടുമെല്ലൊ. എന്നെ ഒരു പാടിഷ്ടമ്മുള്ള പപ്പ ഇതിനു സമതിക്കുമായിരിക്കും, എന്നാല്ലും പുള്ളിക്കുള്ളില്‍ ഒരു ചെറിയ വിഷമമ്മുണ്ടാകില്ലേ? ഇതു നിറുത്തിയേക്കാം”.. തകര്‍ന്നില്ലേ നമ്മുടെ നായകന്‍. ഇത്രയും വലിയ ചെക്കന്‍ കരയുന്നതു കേട്ടപ്പോള്‍ സങ്കടമായി. ഇന്നസെന്റു പറഞ്ഞതു പോലെ “ആണ്ണുങ്ങള്ളുടെ ജീവിതം നശിപ്പിക്കാനാണോ, ദൈവമേ, നീ സ്ത്രീയെ സൃഷ്ഠിച്ചതു??” എന്നൊരു നിമിഷം ചിന്തിച്ചു പോയി. ഒരു കള്ളമാണെങ്കില്ലും നായികയ്ക്കു നേരത്തെ എനിക്കു നിന്നെ തീരെയിഷ്ടമല്ല, ശല്യം ചെയ്യരുതു എന്നു പറയാമായിരുന്നു.. അല്ലേ??

അടിക്കുറുപ്പ് – 1: സുഹൃത്തിന്റെ മനോവേദന കണ്ടു എഴുതിയതാണു. മഹിളാരത്നങ്ങള്‍ പൊറുക്കുക :P

അടിക്കുറുപ്പ് – 2: എല്ലാര്‍ക്കും ക്രിസ്തുമസാശംസകള്‍ :) 

പണത്തിനു മീതെ….

Posted by സുഖിമാന്‍ on December 18, 2007 with 3 Comments

ഇന്നു വൈകിട്ടു ഓഫീസില്‍ ഒരു പ്രശ്നത്തിനുത്തരം കിട്ടാണ്ടിരിക്കുപ്പോള്‍ ഒരു തമാശ തോന്നി – എന്റെ മേശപ്പുറത്തെ സാമഗ്രികളുടെ മൊത്തം വില ഒന്നു കൂട്ടി നോക്കാം എന്നു. Google – ല്‍ ഒരോന്നിന്റെയും വില തപ്പി കണക്കെടുത്തപ്പോള്‍ ആകെ മൊത്തം 22 ലക്ഷം രൂപയോളം വരും!! പെട്ടന്നൊരു ലക്ഷപ്രഭുവായ പ്രതീതി, സന്തോഷം. 

 

-സുഖിമാന്‍