Posts by date : July 2008

തുംനേ കഭി കിസീസെ പ്യാര്‍ കിയാ?

Posted by സുഖിമാന്‍ on July 12, 2008 with 1 Comment

ഈ ബ്ലോഗിന്റെയൊരു പ്രത്യേകത എന്താണെന്നുവെച്ചാല്‍, വളരെ കുറച്ചു പേര്‍ക്കു മാത്രെമേ ഇങ്ങനെയൊരു സംഭവമുണ്ടെന്നറിയുള്ളു. അതുകൊണ്ടു തന്നെ പലരും ആരോടും പറയരുതെന്നു പറഞ്ഞു എന്നോടു പറയുന്ന കാര്യങ്ങള്‍ എനിക്കീ ബൂലോക കാട്ടില്‍ വന്നു വിളിച്ചു കൂവാം. എന്റെയൊരു ക്ലാസ്സ്മേറ്റിന്റെ കഥയാണു, ആരോടും പറയരുതേ….

ഒരു രണ്ടു വര്‍ഷം മുന്‍പു കോളേജ് ഗ്യാലെറിയില്‍ വെച്ചു ഞാന്‍ മന്യയോടു ചോദിച്ചു “തുംനേ കഭി കിസീസെ പ്യാര്‍ കിയാ? താനാരെയെങ്കിലും പ്രേമിചിട്ടുണ്ടോ??“ ഒന്നു കളിയാക്കാന്‍ വേണ്ടി ചോദിച്ചതാണു. ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും പാവം കുട്ടികളിലൊരാളാണു മന്യ. “ഇല്ല” എന്ന ഉത്തരം പ്രതീക്ഷിച്ചു നിന്നയെനെ അപ്പാടെ അബരിപ്പിച്ചുകൊണ്ടവള്‍ പറഞ്ഞു “ഊവ്വ്”!! ഞാനാകെയൊന്നു ഞെട്ടി.. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരുത്തരം; ഇനി അഥവാ ഉണ്ടെങ്കിലും എന്നോടു പറയുമെന്നൊട്ടും കരുതിയുരുന്നില്ല! സംസാരിച്ചു വന്നപ്പോള്‍ ആകെ ഒരു സിനിമാ കഥ പോലെ. ചാറ്റിങിലൂടെ തുടങ്ങിയതാണു പോലും. പുള്ളിക്കാരന്‍ ബി-കോം കാരനാണു, കുവൈറ്റില്‍ ഒരു ജോലിയുമുണ്ടു. എന്നലും നേരില്‍ കാണാണ്ടിതിപ്പൊയെങ്ങെനെയാ??? എന്തായാലും വളെരെ തീവ്രമായ പ്രണയം.

അവസാന വര്‍ഷ‌മായപ്പോള്‍ നമ്മുടെ നായിക കാര്യം വീട്ടിലറിയിച്ചു. അപ്പൊഴാണു പ്രശ്നം, ചെക്കന്‍ വളരെ താഴ്ന ജാതിയാണു, പോരതതിനു അച്ഛനു നായകന്റെ വിദ്യാഭ്യാസ യോഗ്യതയും പിടിച്ചില്ല.. ഒന്നു രണ്ടു മാസകാലം ഉണ്ടാകുന്ന സംഭവവികാസങ്ങളൊക്കെ ഞങ്ങള്‍ അറിയുന്നുണ്ടായിരിന്നു. എന്തായാലും വീട്ടുകാരുടെ സ‌മ്മതതോടെ നടക്കില്ലയെന്നു ഉറപ്പായി. നമ്മുടെ നായിക അത്ര ധൈര്യശാലിയല്ലാത്തതു കൊണ്ടു ഒളിച്ചോടുകയുമില്ലെന്നും ഉറപ്പു. മാത്രവുമ്മല്ല പുള്ളിക്കാരീടെ കീഴില്‍ 2 അനുജത്തിമാരാണു… ചീത്തപേരു കേള്‍പ്പിച്ചാല്‍ മാതാപിതാക്കളുടെ അവസ്ഥയെന്താവും എന്നും പേടിയുണ്ടു. ഇതൊക്കെയെന്നോടു പറയുബോള്‍ ഞാന്‍ ചിന്തിച്ചിരുന്നു “ധൈര്യമില്ലാത്തവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല പ്രണയം” എന്നു.

പക്ഷെ എന്നെ ഞെട്ടിക്കുക എന്ന ജന്മോദേശതോടെയാണു മന്യ ജീവിക്കുന്നതു എന്നു തോനുന്നു. ഈ അടുത്തു ഞാനറിഞ്ഞു അവരുടെ വിവാഹം കഴിഞ്ഞു എന്നു. സന്തോഷം.. പക്ഷെ ദുഖമെന്തെന്നാല്‍ ഇതാകെ 4-5 പേര്‍ക്കെ അറിയൂ… എന്നു വെച്ചാല്‍ അച്ഛനും അമ്മയ്ക്കും പോലും അറിയില്ല!!! ഞാന്‍ ആകെ തരിച്ചിരുന്നു പോയി ഇതറിഞ്ഞപ്പോള്‍… അതും പോരാഞ്ഞു നമ്മുടെ നായകനു ഇപ്പോ ഒടുക്കത്തെ സംശയരോഗവും..

ശുദ്ധ മണ്ടത്തരമാണു ആ കുട്ടി കാട്ടിയതു എന്നാണെന്റെയഭിപ്രായം… നിങ്ങളുടെയോ??

-സുഖിമാന്‍

മന്യ എന്ന പേരു യഥാര്‍ത്ഥമല്ല.