International Symposium on Biocomputing – 2010
കോഴിക്കോട് എന്‍.ഐ.ടി ബയോകമ്പ്യൂട്ടിങ്ങില് ഒരു അന്താരാഷ്ട്ര സിമ്പോസിയം (ഐ.എസ്.ബി 2010) സംഘടിപ്പിക്കുന്നു. 2010 ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വെച്ചാണ് സിമ്പോസിയം നടത്തുന്നത്. കോഴിക്കോട് എന്‍.ഐ.ടി യും, അമേരിക്കയിലെ ഇന്‍ഡ്യാന യൂണിവേഴ്സിറ്റി പര്‍ഡ്യു യൂണിവേഴ്സിറ്റി, ഇന്ഡ്യാനപോലിസ്, ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെയും, ശാസ്ത്രജ്ഞരുടെയും സാങ്കേതിക കൂട്ടായ്മയായ അസോസിയേഷന് ഫോര്‍ കമ്പ്യൂട്ടിങ്ങ് മെഷീനെറി (എ.സി.എം) യുടെയും സംയുക്ത സംരഭമായിട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്.
വിവിധ ഭൂഘണ്ഡങ്ങളില്‍ നിന്നുമായി 11 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സിമ്പോസിയത്തില്‍ പങ്കെടുക്കുന്നുണ്ട്. ആറു സെഷനുകളിലായി നടക്കുന്ന സിമ്പോസിയത്തില്‍, ഈ വിഷയത്തിലുള്ള പ്രബന്ധാവതരണങ്ങള്‍ക്കു പുറമേ ബയോകമ്പ്യൂട്ടിങ്ങ് രംഗത്തെ ലോകപ്രശസ്തരായ പ്രമുഖര്‍ നയിക്കുന്ന ചര്‍ച്ചാ ക്ലാസ്സുകളും ഉണ്ടാകും.
കമ്പ്യൂട്ടര്‍ സയന്‍സ്, ലൈഫ് സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിനു പൊതുവായ ഒരു വേദി ഈ സിമ്പോസിയം വഴി ലഭ്യമാകും. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ക്കു അവരുടെ ഗവേഷണഫലങ്ങള്‍ സമഞ്ജയമായി സമ്മേളിപ്പിച്ചു ബയോ ഇന്‍ഫൊര്‍മാറ്റിക്സ് രംഗത്ത് നൂതനമായ സംഭാവനകള്‍ നല്കാന് ഇതുവഴി സാധ്യമാകും.
കാനഡയില്‍ നിന്നുമ്മുള്ള ഡോ. ഡാന്‍ ടള്പന്, അമേരിക്കയില്‍ നിന്നുമ്മുള്ള ഡോ. ഷിയാഫെന് ഫാങ്, ഡോ. ജേക്ക് ചെന്‍, ബോംബെ ഐ.ഐ.ടി യിലെ പ്രൊഫസര്‍ ഡോ. പ്രമോദ് വാംഗികര്, ബാഗ്ലുരിലെ ജൂബിലന്റ് ബയോസിസ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. വി. എന്‍. ബാലാജി, കേരള യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ് ഡയറക്ടര്‍ ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഡോ. സതീഷ് മുണ്ടയൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിക്കുകെയും ക്ഷണിക്കപ്പെട്ട പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.
കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്മാരും , ജീവ ശാസ്ത്രജ്ഞന്മാരും തമ്മില്ലുള്ള ഈ സര്‍ഗാത്മക സഹകരണം മനുഷ്യ ജീവിതത്തിന്റെ ആരോഗ്യകരവും, ആഹ്ലാദകരവുമായ വികാസത്തെ ആത്യന്തിക ലക്ഷ്യമായി കാണുന്നു. ആഴത്തില്ലുള്ള ഗവേഷണപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്യാപകര്‍ക്കും, ഈ സിമ്പോസിയം ഒരു വലിയ സാധ്യത തന്നെ തുറന്നിടുകെയാണ്.
ഫെബ്രുവരി 15 തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്കു കടവ് റിസോര്‍ട്ടില്‍ എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. ജി. ആര്. സി. റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അമേരിക്കയിലെ ഇല്ലിനോയി സര്‍വകലാശാലയിലെ പ്രൊഫസറും, വിഖ്യാത മോളിക്കുലാര്‍ ഫിസിയോളജി വിദഗ്ദ്ധനുമായ ശ്രീ. എറിക് ജേക്കബ്സണ് സിമ്പോസിയം ഉദ്ഘാടനം ചെയ്യും. ശ്രീ. എം. കെ. രാഘവന് എം.പി., ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം, ഡോ മാത്യു പാലക്കല്‍ (പ്രോഗ്രാം ചെയര്‍), ഡോ. എം. പി. സെബാസ്റ്റ്യന്‍ (ഓര്ഗനൈസ്സിംഗ് ചെയര്‍), ഡോ. വിനീത് പലേരി (ഹെഡ്, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി) എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനു ശേഷം പ്രൊഫ. ജേക്കബ്സണ് മുഖ്യപ്രഭാഷണം അവതരിപ്പിക്കും.
ഫെബ്രുവരി 16 ചൊവ്വാഴ്ച വൈകിട്ടു ആറു മണിക്കു കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പു സഹമന്ത്രി ശ്രീമതി പുരന്ദേശ്വരി സിമ്പോസിയത്തില്‍ പ്രത്യേക പ്രഭാഷണം നടത്തും.
ഫെബ്രുവരി 17 ബുധനാഴ്ച ഉച്ചയ്ക്കു ശേഷം നടക്കുന്ന പ്ലീനറി സെഷനില്‍ സിമ്പോസിയത്തിന്റെ വിലയിരത്തലോടെ സിമ്പോസിയം സമാപിക്കും.
ഡോ. മാത്യു പാലക്കല്‍ (ഇന്‍ഡ്യാന യൂണിവേഴ്സിറ്റി പര്‍ഡ്യു യൂണിവേഴ്സിറ്റി, ഇന്ഡ്യാനപോലിസ്, അമേരിക്ക), ശ്രീ. കെ.എ. അബ്ദുള്‍ നസീര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി), ഡോ. അശ്വതി നായര്‍ (സ്കൂള്‍ ഓഫ് ബയോടെക്നോളജി, എന്‍.ഐ.ടി) എന്നിവര്‍ പ്രോഗ്രാം ചെയറും, ഡോ. എം. പി. സെബാസ്റ്റ്യന്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി), ഡോ. എസ്.ഡി.മധുകുമാര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി), ഡോ. ജി.കെ.രജനീകാന്ത് (സ്കൂള്‍ ഓഫ് ബയോടെക്നോളജി, എന്‍.ഐ.ടി), എന്നിവര്‍ ഓര്ഗനൈസ്സിംഗ് ചെയറും, ഡോ. വിനീത് പലേരി (കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്, എന്‍.ഐ.ടി) പബ്ലികേഷന്‍ ചെയറുമായിട്ടുള്ള കമ്മിറ്റിയാണ് സിമ്പോസിയം സംഘടിപ്പിക്കുന്നതിന് നേത്രത്വം നല്‍കുന്നത്.
Recent Comments