Posts by date : October 2011

അഞ്ചാം ക്ലാസ്സിലെ അസൈന്‍മെന്റ്

Posted by സുഖിമാന്‍ on October 15, 2011 with 1 Comment

നാട്ടിലെ പിള്ളേരുടെ ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാനാ.. എന്റെ അനിയത്തികുട്ടി, അഞ്ചാം  ക്ലാസ്സില്‍ പഠിക്കുന്നയവള്‍ക്കു അസൈന്‍മെന്റിന്റെ പെരുമഴ. കഴിഞ്ഞയാഴ്ച അമ്മൂമ്മ വിളിച്ചപ്പോളാണു സംഗതിയറിയുന്നതു – പുറം രാജ്യങ്ങളിലെ പത്രം വേണമത്രെ. ഞാന്‍ ഒന്നു രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ ലിന്ക് കൊടുക്കാമെന്നു കരുതിയപ്പോളേക്കും  അടുത്ത ബോംബ് പൊട്ടി. ഓണ്‍ലൈന്‍ പ്രിന്റ് പോരാ, നല്ല 22 കാരറ്റ് പേപ്പറിലുള്ള, ഒറിജിനല്‍ സാധനം  വേണത്രെ! കഴിഞ്ഞിട്ടില്ല.. അതു പോരാഞ്ഞു, പുറംരാജ്യത്തെ പട്ടം, ബോട്ട് എന്നിവയുടെ പടവും (അതും ഒറിജിനല്‍ വേണം, നൊ ഇന്റെര്‍നെറ്റ്) അതിനെ പറ്റി ഒരു ചെറുലേഖനവും. ഭാഗ്യത്തിനു എന്റെയൊരു സുഹ്റുത്തു നാട്ടില്‍ പോകുന്നുണ്ടായിരുന്നു. ഒരു ചൈനീസ് പത്രം വാങ്ങി അവന്റെ കയ്യില്‍ കൊടുത്തു വിട്ടു. എന്റെ ഫോട്ടോഗ്രാഫി ഭ്രാന്തുള്ള കൂട്ടുകാരുടെ ഫേസ്ബുക്ക് പേജില്‍ തപ്പി ഒന്നു രണ്ട് പടവും  ഒപ്പിച്ചയച്ചു!.

ഇനിയടുത്ത വര്‍ഷത്തെ അസൈന്‍മെന്റെന്താകുമോ ആവോ.. ചന്ദ്രനിലെ കല്ലോ മറ്റോ ആകും!!

ഇന്ത്യയുടെ മര്‍ലന്‍ ബ്രാന്‍ഡൊ..

Posted by സുഖിമാന്‍ on October 2, 2011 with 5 Comments

കുറച്ചു മാസം മുന്‍പു ഒരു വട്ടു തോന്നി തുടങ്ങിയതാണു വരയ്ക്കാന്‍. അങ്ങനെ കഴിഞ്ഞയാഴ്ച വരച്ച പടമാണു താഴെയുള്ളതു. ആലോചിച്ചു ബുദ്ധിമുട്ടണ്ട, മോഹന്‍ലാലിനെയാണു ഉദ്ദേശിച്ചതു.. ഇതിപ്പൊ പറയാന്‍ കാരണം  ഇതിനു കിട്ടിയ അഭിപ്രയങ്ങളാണു. വളരെ രസകരമായ അഭിപ്രായങ്ങള്‍ ..

ശ്
From My experiments with pencil, paper and eraser

ചൈനീസുകാരി ലാബ്മേറ്റ്:

തനിക്കു ഇത്രേം  മുടിയും  മീശയുമ്മില്ലലോ??

തമിഴു കൂട്ടുകാരി:

മോഹന്‍ലാലൂം  മമ്മൂട്ടിയും  കൂടിചേര്‍ന്നപോലെയുണ്ട്.

തമിഴു കൂട്ടുകാരന്‍:

ഇതു മമ്മൂട്ടി തന്നെ..

ഗുജ്ജറാത്തി കൂട്ടുകാരി: (ചിത്രകാരിയും  കൂടിയാണു.. എന്റെ ചിത്രരചനയ്ക്കു എപ്പോഴും  വന്‍ പ്രോല്‍സാഹനം  തരുന്ന കക്ഷിയാണു..)

തന്റെ രജനികാന്ത് ചിത്രം വളരെ നന്നയിട്ടുണ്ട്..

ബംഗാളി കൂട്ടുകാരന്‍:

നിന്റെ കൂട്ടുകാരനാണൊ? നല്ല മല്ലു ലുക്കു ഉണ്ട്..