ഒരു പ്രണയലേഖനമെഴുതുകയെന്നതു ഇതു വരെ ജീവിതത്തില്‍ കഴിയാത്ത ഒന്നാണു . എന്നു വെച്ചു പ്രണയിച്ചിട്ടില്ല എന്നല്ല കേട്ടൊ.. 
one-sided പ്രേമവുമായി നടന്ന കാലത്തു പക്ഷേ ഒന്നും എഴുതാന്‍ തോന്നിയില്ല. ഏതു? പ്രേമലേഖനം.. കൊച്ചു കൊച്ചു തല്ലിപൊളി കവിതയും, സെന്റി ഒറ്റവരയന്‍ ഫിലോസഫിയുമൊക്കെ തട്ടി വിട്ടിട്ടുണ്ടു. (ഒന്നും ഏറ്റില്ല പക്ഷെ..
). അതു പോട്ടെ, അതിനെ പറ്റി പിന്നീടെപ്പോഴെങ്കിലും പറയാം.
ഇന്നിപ്പൊ പെട്ടന്നൊരാഗ്രഹം; ഒരു പ്രണയലേഖനം എഴുതണമെന്നു.. ഒരു ഒന്നു ഒന്നര മണിക്കൂര്‍ ഇരുന്നാലോചിച്ചു.. ഒരു രക്ഷയുമ്മില്ല… മനസ്സില്‍ വരുന്ന വരികള്‍ക്കു യാതൊരു ഭംഗിയുമില്ല… എഴുതിയ വരികള്‍ വായിച്ചപ്പോള്‍, ഒരു സ്നേഹിത ഈയടുത്തു കക്ഷിക്കു കിട്ടിയ ഒരു ലേഖനത്തിലെ വരികള്‍ പറഞ്ഞതു ഓര്‍മ്മ വന്നു…
The day I started begging
you are mine, you are mine,
Home is ready
Town is ready
കാല്‌പാതിതേര്‍ is ready…
മനസ്സിലായില്ല??? ഇല്ലെങ്കില്‍ ഇവിടെ നോക്കൂ…
അപ്പൊ, പറഞ്ഞു വന്നതു.. എന്റെ പ്രണയലേഖനം.. ഇതിപ്പൊയെന്താ ശരിയാകാത്തെ??? പ്രണയം എന്റെ മനസ്സില്‍ നിന്നു മാഞ്ഞുവൊ?? പ്രണയമെന്ന വികാരത്തൊടു തന്നെ പ്രണയമുണ്ടായിരുന്നുവെനിക്കു… സമയമാകുമ്പോള്‍ വീണ്ടും വരുമായിരിക്കും, പ്രണയവും പ്രണയചിന്തകളും, അല്ലേ??
ഇപ്പോഴത്തെ പാട്ട്: ഹെ അപ്നാ ദില്‍ തൊ ആവാരാ…