വെറുതേ ഒരു പോസ്റ്റ്

Posted by സുഖിമാന്‍ on September 29, 2010

വണക്കം..  ഞാനിപ്പൊ സിങ്കപ്പൂരാണു.. എന്റെ ഇംഗ്ലീഷ് ബ്ലോഗ് വായികാത്തവര്‍ ഇതു വായിക്കുന്നുണ്ടോ എന്നറിയില്ല.. അല്ല, ഇതു ആരേലും വായിക്കുന്നുണ്ടോയെന്നുതന്നെ സംശയമാണു. എന്തായാലും കാര്യമിത്രയേയുള്ളു… ഞാന്‍ താല്‍കാലികമായി ഇന്ത്യ വിട്ടു. ഇപ്പോഴും പഠനം തന്നെ.. ഒരു വഴിക്കു പോണതല്ലേ ഒരു പിച്ചടി (PhD) എടുത്തേക്കാമെന്നു കരുതി..ഇപ്പൊ NTU, യില്‍ മൂക്കു കൊണ്ടു ക്ഷ, ട്ട, ണ്ണ വരയ്ക്കുന്നു.

ഇവിടെ ഇപ്പൊ കുറച്ചു സുഹ്രുത്തുകളെയൊക്കെ കിട്ടിയിട്ടുണ്ടു. കൂടുതലും ഇന്ത്യാക്കര്‍, തമിഴരും, ഹിന്ദിക്കാരും ആണു കൂടുതല്‍. ഇതൊരു പുതുമയുള്ള ചങ്ങാതികൂട്ടമാണു… ചീട്ടുകളി, പരദൂഷണം പറച്ചില്‍ എന്നിവയ്ക്കു പുറമേ, അന്താരാഷ്ട്ര രാഷ്ട്രീയം, നൂക്ലിയര്‍ ഫിസിക്സ് എന്നിവയില്‍ വന്‍കിട ചര്‍ച്ചകള്‍ (ഞാന്‍ അധികം മിണ്ടാന്‍ പോകാറില്ല ), പാട്ടു, ഡാന്‍സ് തുടങ്ങിയ കലാപ പരിപാടികള്‍, രാത്രികാലങ്ങളില്‍ ആരുടെയെങ്കിലും മുറിയില്‍ അരങ്ങേരാറുണ്ടു..

എന്റമ്മേ, എഴുതി പണ്ടാരമടങ്ങി… മലയാളം ഇതു വരെ ശരിയായിട്ടില്ല.. തല്‍ക്കാലം നിര്‍ത്തുന്നു..

Leave a Reply

Your email address will not be published. Required fields are marked *

+ thirty three = 34

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>