കഥ കഥ കസ്തൂരി

Posted by സുഖിമാന്‍ on November 14, 2010

“എന്താ പൂച്ചകുറിഞ്ഞ്യാരേ, കുളിച്ചു കുറിയും തൊട്ട് ഇളംവെയിലത്തു ഇളം‌പുളിങ്ങ്യേം കഴിച്ചിരിക്കണേ?”, ഇന്നലെ രാത്രി ഉറക്കം വരാണ്ടു കിടക്കുമ്പോ ഇതോര്‍മ്മ വന്നു.. ഒരു 22 വര്‍ഷം മുമ്പ് ഇങ്ങനെ ഉറക്കം വരാതിരിക്കുമ്പോ അമ്മൂമ്മ പറഞ്ഞു തരാറുള്ള കഥകളില്‍ ഒന്നില്ലെ വാചകമാണു.. അന്നെത്രയെത്ര കഥകളായിരിന്നു.. അങ്ങനെ ഇന്നലെ രാത്രി തീരുമാനിച്ചതാണു, ആ കഥകളിലെ ചില കഥാപാത്രങ്ങളും, വാചകങ്ങളും കുറിചിടണമെന്നു.. അവയില്‍ ചിലതു..

വാഴപൊത്തില്‍ വാസുദേവന്‍

ശര്‍ക്കര ശങ്കുണ്ണി

എണ്ണയില്‍ ഉണ്ണിമായ

പപ്പടം കുഴലൂതി, ഇതൊക്കെ പൂച്ചകുറിഞ്ഞ്യാരുടെ മക്കളുടെ പേരാ..

കുറുക്കാ, കുറുക്കാ  കരളുവിട്… ശങ്കരനാനേ വങ്ക് തുറ, ആനയ്ക്കകത്തു പെട്ട ഒരു കുറുക്കച്ചന്റെ കഥയില്‍ നിന്നും

വാലു മുറിഞ്ഞ കുരങ്ങന്‍ കുമാരന്റെ കഥ…

കഥ കഥ കസ്തൂരി, കാഞ്ഞിരപ്പള്ളിയമ്പലത്തില്‍ തേങ്ങാ മൂത്തിളനീരായി... എന്റെ ശല്യം സഹിക്കതാകുമ്പോള്‍ അമ്മൂമ്മേടെ നം‌മ്പര്‍ ആണിത്..

സുഖിമാന്‍.
മായാ ജാലക വാതില്‍ തുറക്കും

One Comment

Leave a Reply

Your email address will not be published. Required fields are marked *

4 × = forty

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>