പാചകലോകം – ചിക്കന്‍ മസാല..

Posted by സുഖിമാന്‍ on May 20, 2011

കഴിഞ്ഞയൊരു 2 ആഴ്ചയായിട്ട് വമ്പന്‍ പാചകത്തിലാണു. മെഴുക്കുപുരട്ടിയാണു പ്രധാനമായിട്ടും.. അതാകുമ്പോ, ആകെ കുളമാകാന്‍ സാധ്യത ഉപ്പു മാത്രമാണു.. അതു ക്രിത്യമായി കുളമാകുന്നുമുണ്ട്. പിന്നെ തൈര്‍ വെച്ചങ്ങ്ട് അഡ്ജ്സ്റ്റ് ചെയ്യും. പയര്‍, വെണ്ടക്ക, കാരറ്റ്, ചീര, മൊളൂഷ്യം, ചോറ്, ചപ്പാതി, ഓംലറ്റ്, എന്നിവ അതിമനോഹരമായി നല്ല കരിഞ്ഞ പരുവത്തില്‍ ഉണ്ടാക്കി കഴിച്ചു.. ഉപ്പു ശരിയാകുമ്പോ, മുളക്കു തെറ്റും, മുളക് ശരിയാകുമ്പോ ഉപ്പും.. എന്തൊക്കെയാണേലും എനിക്കു അസ്സലായി ഇഷ്ടപ്പെടുന്നുണ്ടെന്റെ പാചകം..

ഇതു പഴന്കഥ.. ഇനി ഇന്നതെ കാര്യം. എന്റെ പാചകത്തിന്റെ മഹിമ പറഞ്ഞു പിടിപ്പിക്കുന്നതിനിടയില്‍ മുകളിലത്തെ അപ്പാര്‍ട്ട്മെന്റിലെ പൊന്നു (ശരിക്കുള്ള പേരാ, എന്തൊരു പേരു) പറഞ്ഞു, “നീ ഞാന്‍ പറയൂന്ന സാധനങ്ങളൊക്കെ വാങ്ങി തന്നാല്‍ ചിക്കന്‍ കറിയുണ്ടാക്കി തരാം”. ഞാന്‍ പറഞ്ഞു “സമ്മതം, നൂറ് വട്ടം സമ്മതം!”. ഭക്ഷണം  ഉണ്ടാക്കിതരാമെന്നൊരാള്‍ പറയുമ്പൊ, വേണ്ടാന്നു പറഞ്ഞാല്‍ അതു വെറും  മണ്ടത്തരമെന്നേ പറയാന്‍ പറ്റൂ.. വൈകിട്ടു കിട്ടാന്‍ പോകുന്ന സ്വാദിഷ്ഠമായ ചിക്കന്‍ കറിയുമോര്‍ത്ത് ലാബില്‍ സമയം ഒരു വിധം  6 മണിയാക്കി. ലാബില്‍ നിന്നു നേരെ സൂപ്പര്‍ മാര്‍ക്കറ്റിലേക്കു വിട്ടു…

അങ്ങനെ ചിക്കന്‍ കറി കഴിക്കമെന്നു കരുതി ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തി, എന്തൊക്കെ വാങ്ങണമെന്നു ചോദിക്കാന്‍ പൊന്നുവിനെ വിളിച്ചപ്പൊ ആളു സ്ഥലത്തില്ല, ചേട്ടന്റെ വീട്ടില്‍ പോയിരിക്കുവാണത്രെ, പ.. പ.. പൊന്നു.. :) എന്നാ പിന്നെ ഞാന്‍ തന്നെ ഉണ്ടാക്കി തിന്നിട്ടെയുള്ളു ബാക്കി കാര്യമെന്നു ഞാനും  തീരുമാനിച്ചു.. ചിക്കനും, ഒരു ചിക്കന്‍ മസാലയും  വാങ്ങി.

ഒരു മണിക്കൂറില്‍ സംഭവം റെഡി. ഇത്തവണെയും  ഉപ്പു കുറച്ചു കൂടി. ഞാന്‍ പിന്നെ കുറച്ചു പഞ്ചസാരയിട്ടു ശരിയാക്കി! ഞാന്‍ കുഴപ്പമില്ലാത്തയൊരു കുക്കാണു… ബൈ ദ ബൈ, യൂറ്റൂബിലെ ഈ ചേച്ചിക്കു നന്ദി.. :)

From Necker cubicle

ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കൂന്നതാണു സ്വാദിഷ്ഠമായ ചിക്കന്‍ മസാല!!

-സുഖിമാന്‍.

2 Comments

  • Chakkara says:

    Ninakku vayarilakkanamennu paranju ni thanne ondakkiyathalleda ee chicken curry.. paavam aa Ponnu ethra thavana paranjatha nalla tasty aayi ondakki tharamennu..ethokkeyayalum ninte aagraham nadannallo.. vayarilakkanolla marunninte 10$ ni labhichallo.. midukkan !

  • സുഖിമാന്‍ says:

    @ Chakkara

    Ponnu… Chakkara enna apara naamathil comment ezhuthiyal aale thirichariyillennu karuthiyo?? :)

Leave a Reply

Your email address will not be published. Required fields are marked *

three × three =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>