ഇന്ത്യയുടെ മര്‍ലന്‍ ബ്രാന്‍ഡൊ..

Posted by സുഖിമാന്‍ on October 2, 2011

കുറച്ചു മാസം മുന്‍പു ഒരു വട്ടു തോന്നി തുടങ്ങിയതാണു വരയ്ക്കാന്‍. അങ്ങനെ കഴിഞ്ഞയാഴ്ച വരച്ച പടമാണു താഴെയുള്ളതു. ആലോചിച്ചു ബുദ്ധിമുട്ടണ്ട, മോഹന്‍ലാലിനെയാണു ഉദ്ദേശിച്ചതു.. ഇതിപ്പൊ പറയാന്‍ കാരണം  ഇതിനു കിട്ടിയ അഭിപ്രയങ്ങളാണു. വളരെ രസകരമായ അഭിപ്രായങ്ങള്‍ ..

ശ്
From My experiments with pencil, paper and eraser

ചൈനീസുകാരി ലാബ്മേറ്റ്:

തനിക്കു ഇത്രേം  മുടിയും  മീശയുമ്മില്ലലോ??

തമിഴു കൂട്ടുകാരി:

മോഹന്‍ലാലൂം  മമ്മൂട്ടിയും  കൂടിചേര്‍ന്നപോലെയുണ്ട്.

തമിഴു കൂട്ടുകാരന്‍:

ഇതു മമ്മൂട്ടി തന്നെ..

ഗുജ്ജറാത്തി കൂട്ടുകാരി: (ചിത്രകാരിയും  കൂടിയാണു.. എന്റെ ചിത്രരചനയ്ക്കു എപ്പോഴും  വന്‍ പ്രോല്‍സാഹനം  തരുന്ന കക്ഷിയാണു..)

തന്റെ രജനികാന്ത് ചിത്രം വളരെ നന്നയിട്ടുണ്ട്..

ബംഗാളി കൂട്ടുകാരന്‍:

നിന്റെ കൂട്ടുകാരനാണൊ? നല്ല മല്ലു ലുക്കു ഉണ്ട്..

5 Comments

Leave a Reply to Priya Cancel reply

Your email address will not be published. Required fields are marked *

sixty one − fifty four =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>