നവവത്സരം, നവാനുഭവങ്ങൾ!

Posted by സുഖിമാന്‍ on February 14, 2013

ഈ പുതുവർഷം തകർത്തു!! അഞ്ചു ദിവസം കൊണ്ട് മൂന്നു രജ്യങ്ങൾ – തായിലാന്റ്, കംബോടിയ, മലേഷ്യ. കംബോഡിയയിലാണു പ്രധാനമായും പോകാൻ തീരുമാനിച്ചതു. അങ്ങനെയാണെങ്കിൽ ബാങ്കോക് വഴി പോയിട്ടു മലേഷ്യ വഴി തിരികെ വരാമെന്നായി ചിലർ.

കംബോഡിയൻ ക്ഷേത്രങ്ങൾ തന്നെയായിരുന്നു പ്രധാന ആകർഷണമെങ്കില്ലും, എനിക്കു വളരെ പുതുമയാർന്ന 2 അനുഭവങ്ങൾ ആണു എന്നെന്നും ഓർക്കാനുണ്ടാകുക.

തേളും പുൽചാടിയും

അതെ, വളരെ രുചിയേറിയ തേളിനെയും പുൽചാടിയെയും നോം ഭൊജിച്ചു. സ്ഥലം ബാങ്കോകിലെ കാവൊ സാൻ റോഡ്. നമ്മുടെ നാട്ടിൽ കപ്പലണ്ടി വിൽക്കുന്ന്തു പോലെയാണു അവിടെ ഇതു വിൽക്കുന്നതു.  2 പാക്കറ്റ് വങ്ങി, ഞങ്ങൾ മൂന്നു പേരും കൂടി കഴിച്ചു.  താഴെ കാണുന്ന ലിങ്കിൽ ക്ലിക്കിയാൽ കാണാം, തേൾ സേവ.

മരുവാന

ഇതു സ്ഥലം കംബോടിയ. അവിടെ ഹാപ്പി പിസ്സ എന്നൊരു സംഗതി കിട്ടുമ്മെന്നു ചെന്നന്നു തന്നെ അറിഞ്ഞു. ഞങ്ങൾ കേട്ടതു ലഹരിയുള്ള കൂണിട്ടു പാകപെടുതിയ പിസ്സ കിട്ടുമെന്നാണു. തപ്പി പിടിച്ചു ചെന്നപ്പോളലെ റിഞ്ഞതു സംഗതി മരുവാനയാണൂ. ഒന്നു ഞെട്ടിയെങ്കിലും ഒട്ടും പതറാതെ, രണ്ട് പിസ്സ വാങ്ങിച്ചു. 5 പേർക്കതു പോരയെന്നാണു കടകാരൻ പറഞ്ഞതെങ്കിലും ഞങ്ങൾക്കതു ധാരാളമായിരുന്നു. കഴിച്ചു ഒരു 1 മണിക്കൂറിനുള്ളിൽ ചിരി തുടങ്ങി. കൂട്ടതിലൊരുത്തൻ മഴവില്ലു കാണുന്നു എന്നു പറയുന്നുണ്ടായിരുന്നു, പക്ഷെ എനിക്കു short term memory loss ആയിരുന്നു അനുഭവം. ആരു എന്തു ചോദിച്ചാലും ഉത്തരം പറയാനുള്ള തിടുക്കം, ഉത്തരം പറഞ്ഞു തുടങ്ങിയാൽ പാതി വഴിയെ ചോദ്യം മറക്കും. അടുത്ത ദിവസം ഉച്ച വരെ തലച്ചോറിന്റെ പ്രവർത്തനം അത്ര ഭംഗിയായിരുന്നില്ല. ഇതിന്റെയും വിഡിയോ ഉണ്ട്, പക്ഷെ തൽക്കാലം അതു ബ്ലോഗിലിടുന്നില്ല (ചില സുഹൃത്തുകളുടെ അപേക്ഷ പൃമാണിച്ചു)

2 Comments

Leave a Reply to ഞാന്‍ Cancel reply

Your email address will not be published. Required fields are marked *

9 + one =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>