എട്ടണയ്ക്കു ഒരു ശാപം.

Posted by സുഖിമാന്‍ on January 29, 2010 with No Comments

ഈയിടെയായി കുറെയേറെ ശാപങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്… കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പുരുഷന്‍‌മാര്‍, ബ്രാമിണ്‍, നായര്‍, മുസ്‌ലിം എന്നുവേണ്ട കാണുന്നവരൊക്കെ ഒന്നു ശപിച്ചിട്ടു പോകുന്നുണ്ടു, ജാതിമതലിംഗ ഭേദമ്മില്ലാതെ..

ഈ അടുത്തു കിട്ടിയ ഒന്നു ദാ ഇതാണു

“തനിക്കു ബധിരയും, മൂകയും, വിരൂപയും, സ്നേഹമ്മില്ലാത്തവളുമ്മായ ഒരു പെണ്‍ക്കുട്ടി ഭാര്യ്‌യായി വരും!”

ചിരിക്കണ്ട, മനസ്സിലായി.. കയ്യില്ലിരിപ്പു നന്നാവണം എന്നല്ലേ? അതും ശരിയാണു..

എന്നാലും ഈ ശാപമെല്ലാം ഞാന്‍ എവിടെ കൊണ്ടു കളയും. ശാപമോക്ഷം ഹോള്‍സെയിലായി വില്‍ക്കുന്ന സ്ഥലം വല്ലതും പരിചയമുണ്ടെങ്കില്‍ ദയവായി പറഞ്ഞു തരിക. അതുമല്ല, ആര്‍ക്കെങ്കിലും കുറച്ചു ശാപത്തിന്റെ ആവശ്യ്‌കതയുണ്ടെങ്കില്‍ ഒട്ടും അമാന്തിക്കണ്ട… ചോദിച്ചോളൂ.. ഒരു ശാപത്തിനു വെറും എട്ടണ..

വായിച്ചു മുഷിഞ്ഞെങ്കില്‍ ഈ പാട്ടു കേട്ടോളൂ..

സുഖിമാന്‍.

ഡാന്‍സ്, ഡാന്‍സ്, ഡാന്‍സ്…

Posted by സുഖിമാന്‍ on January 8, 2010 with No Comments

ഇവിടെ എന്തെഴുതണമെന്നു ആലോചിച്ചിരിക്കുംബോഴാണു, ദേ താഴെ കാണുന്ന അതിമനോഹരമായ സിനിമാറ്റിക്ക് ഡാന്‍സ് കാണുന്നതു…

കാണൂ, കണ്‍ കുളിര്‍ക്കേ… :)

സുഖിമാന്‍.

നംബൂതിരി ഫലിതങ്ങള്‍

Posted by സുഖിമാന്‍ on December 19, 2009 with No Comments

കോളേജില്‍ കലാമണ്ഡലം ടീമിന്റെ ഭരതനാട്ട്യവും, മോഹിനിയാട്ടവും നടക്കാണു.. ഒരു മൂലയില്‍ നിന്നു ഞങ്ങള്‍ ‘എടാ, ലവളുടെ ലതു കണ്ടോ?? ലതല്ലടാ, മറ്റതു.. നവരസം” എന്നൊക്കെ പറഞ്ഞു നില്‍ക്കുന്നു..

പെട്ടന്നു മെക്കാനിക്കലിലെ മാധവന്‍ നംബൂതിരിയുടെ മൊബൈലില്‍ ഡാഡി മമ്മി വീട്ടില്ലില്ലാ… മുഴങ്ങി. നംബൂതിരി മൊബൈല്‍ എടുത്തു
വെച്ചു കാച്ചി..

“അച്ഛാ, ഞാന്‍ കലാമണ്ഡലംകാരുടെ കഥകളി കാണാണു… പിന്നെ വിളിക്കാം” !!

കുരങ്ങന്റെ കയ്യില്‍…

Posted by സുഖിമാന്‍ on November 22, 2009 with No Comments

ഹോസ്റ്റലില്‍ മൂട്ടകടിയും കൊണ്ടു കിടന്നവനു ഒരു വെളിപാടുണ്ടായി… എന്താ?? കോഴിക്കോട് സരസ്വതി മ്യൂസിക്കല്‍സിലേക്കു വെച്ചു പിടിക്കാന്‍.. എന്തിനാ?? ഒരു ഗിറ്റാര്‍ വങ്ങിക്കണം.. ഗിറ്റാറുമായി ചെന്നു പെട്ടതു അജിത് മാഷിന്റെ അടുത്തു.. എന്നിട്ടൊ?? സംഗീതത്തിന്റെ a-b-c-d അറിയാത്ത ഞാന്‍ striker എടുത്ത് ഒരു സാധനങ്ങ്ടലക്കി… ഗിറ്റാര്‍ flat!! ആറില്‍ നാലു string-ഉം പൊട്ടി..

ഇതു കണ്ടാല്‍ നമ്മുടെ ബോബനും മോളിയിലേം അപ്പിഹിപ്പിയെ പോലെ തോന്നുമെങ്കിലും, സംഗതി സത്യമാണു. ഞാന്‍ ഗിറ്റാര്‍ പഠിക്കാന്‍ തീരുമാനിച്ചു.. ഇപ്പൊ മൂന്നു ക്ലാസ്സായി.. വല്യ കുഴപ്പമൊന്നുമ്മില്ല… അതിമോഹങ്ങളുമ്മില്ല… ഒരു ഒന്നു രണ്ടു സിനിമാ പാട്ടുകള്‍ ഇതില്‍ വായിക്കാന്‍ പറ്റിയാല്‍ മതി..

ഞാന്‍ ഗിറ്റാര്‍ വായിക്കുന്നതു കേള്‍ക്കാന്‍ കൊതിയുള്ളവരുണ്ടോ?? ഉണ്ടെങ്കില്‍ താഴെ കാണുന്നതിലെ പ്ലേ ബട്ടന്‍ ഞെക്കിയാല്‍ മതി :)

-സുഖിമാന്‍.

എന്റെ പ്രണയലേഖനം..

Posted by സുഖിമാന്‍ on October 14, 2009 with No Comments

ഒരു പ്രണയലേഖനമെഴുതുകയെന്നതു ഇതു വരെ ജീവിതത്തില്‍ കഴിയാത്ത ഒന്നാണു . എന്നു വെച്ചു പ്രണയിച്ചിട്ടില്ല എന്നല്ല കേട്ടൊ.. :-)
one-sided പ്രേമവുമായി നടന്ന കാലത്തു പക്ഷേ ഒന്നും എഴുതാന്‍ തോന്നിയില്ല. ഏതു? പ്രേമലേഖനം.. കൊച്ചു കൊച്ചു തല്ലിപൊളി കവിതയും, സെന്റി ഒറ്റവരയന്‍ ഫിലോസഫിയുമൊക്കെ തട്ടി വിട്ടിട്ടുണ്ടു. (ഒന്നും ഏറ്റില്ല പക്ഷെ.. :) ). അതു പോട്ടെ, അതിനെ പറ്റി പിന്നീടെപ്പോഴെങ്കിലും പറയാം.

ഇന്നിപ്പൊ പെട്ടന്നൊരാഗ്രഹം; ഒരു പ്രണയലേഖനം എഴുതണമെന്നു.. ഒരു ഒന്നു ഒന്നര മണിക്കൂര്‍ ഇരുന്നാലോചിച്ചു.. ഒരു രക്ഷയുമ്മില്ല… മനസ്സില്‍ വരുന്ന വരികള്‍ക്കു യാതൊരു ഭംഗിയുമില്ല… എഴുതിയ വരികള്‍ വായിച്ചപ്പോള്‍, ഒരു സ്നേഹിത ഈയടുത്തു കക്ഷിക്കു കിട്ടിയ ഒരു ലേഖനത്തിലെ വരികള്‍ പറഞ്ഞതു ഓര്‍മ്മ വന്നു…


The day I started begging
you are mine, you are mine,
Home is ready
Town is ready
കാല്‌പാതിതേര്‍ is ready…

മനസ്സിലായില്ല??? ഇല്ലെങ്കില്‍ ഇവിടെ നോക്കൂ…

അപ്പൊ, പറഞ്ഞു വന്നതു.. എന്റെ പ്രണയലേഖനം.. ഇതിപ്പൊയെന്താ ശരിയാകാത്തെ??? പ്രണയം എന്റെ മനസ്സില്‍ നിന്നു മാഞ്ഞുവൊ?? പ്രണയമെന്ന വികാരത്തൊടു തന്നെ പ്രണയമുണ്ടായിരുന്നുവെനിക്കു… സമയമാകുമ്പോള്‍ വീണ്ടും വരുമായിരിക്കും, പ്രണയവും പ്രണയചിന്തകളും, അല്ലേ??

ഇപ്പോഴത്തെ പാട്ട്: ഹെ അപ്നാ ദില്‍ തൊ ആവാരാ…

നീയെന്‍ കിനാവോ…..

Posted by സുഖിമാന്‍ on September 22, 2009 with No Comments

നീയെന്‍ കിനാവോ, പൂവൊ നിലാവോ
രാഗം തുളുബും പൂന്തേന്‍ കുഴബോ…
നീയെന്‍ കിനാവോ, പൂവൊ നിലാവോ
രാഗം തുളുബും പൂന്തേന്‍ കുഴബോ…
നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
രതിലെയ സുഖമായ് അമ്രതിനു കുളിരായ്
അഴകിനും അഴകായ് ചിറകിനും ചിറകായ്
ചിരികളില്‍ ഉയിരായ് വാ…

നീയെന്‍ കിനാവോ…..

നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍
കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗം തീര്‍ക്കുന്നുവോ..
നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍
കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗം തീര്‍ക്കുന്നുവോ..
നീയെന്‍ കനവിനു നിറമായ് മലരിനു മണമായ്
കരളിനു സുഖമായ് കലയുടെ ചിറകായ്
മിഴിയുടെ തണലായ് മൊഴിയുടെ കുലിരായ്
കവിതകള്‍ പാടാന്‍ വാ…

നീയെന്‍ കിനാവോ…..

നീയെന്‍ കണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണങ്ങളില്‍ ജന്മം തേടുന്നുവോ
നീയെന്‍ കണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണങ്ങളില്‍ ജന്മം തേടുന്നുവോ
നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമ്രതം
മൊഴികളില്‍ മധുരം മിഴികളില്‍ നീലം
കുളിരിനു കുളിരായ് കുയിലിനു സ്വരമായ്
കിളിമൊഴി കളമൊഴി വാ….

നീയെന്‍ കിനാവോ…..

PS1: “അമ്രതം” നേരാംവണ്ണം മംഗ്ലീഷില്‍ എഴുതുന്നതെങ്ങനെയാണു??
PS2: Dedicated to a dream ;)

കംബ്യൂട്ടര്‍ സയന്‍സ് പാറകള്‍

Posted by സുഖിമാന്‍ on September 16, 2009 with No Comments

തെറ്റിദ്ധരിക്കണ്ട, ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ പേരാണു; CS Rocks! ഇവിടെ NIT- യില്‍ PG കുട്ടികള്‍ക്കായുള്ള ക്രിക്കറ്റ് മത്സരമാണു മൈത്രി കപ്പ്. പതിനൊന്നു പിള്ളേരെ കിട്ടിയാല്‍ ആര്‍ക്കും കളിക്കാം. അങ്ങനെ കംബ്യൂട്ടര്‍ സയന്‍സ് PG ക്കാര്‍ ചേര്‍ന്നുണ്ടാക്കിയ ടീമാണു നമ്മുടെ കംബ്യൂട്ടര്‍ സയന്‍സ് പാറകള്‍ അഥവാ CS Rocks!

പണ്ടു B-Tech-നു പഠിച്ചിരുന്ന സമയത്തു ക്രിക്കറ്റ് ടീമിന്റെ ഏഴയലത്തു പോലും അടുപ്പിച്ചിട്ടില്ല എന്നെ. ആ ഞാനാണു ഇവിടെ വണ്‍ ഡൗണ്‍ (ഓപ്പണര്‍ ഔട്ട് ആയാല്‍ ഇറങ്ങുന്നയാള്‍)! അപ്പൊ ടീമിന്റെ അവസ്ഥ ഏതാണ്ടൊക്കെ മനസ്സിലായി കാണുമല്ലൊ, അല്ലേ?

എന്തായാലും, പാറകള്‍ എന്നൊക്കെ പറഞ്ഞു ചെന്നിട്ടു പൊടിയാകാണ്ടിരുന്നാല്‍ മതിയായിരുന്നു!

പാട്ടുപെട്ടിയില്‍: ഉനക്കും എനക്കും സംതിങ് സംതിങ്…

നീളം കൂടുന്ന ഈര്‍ക്കില്‍ – രണ്ടാം ഭാഗം

Posted by സുഖിമാന്‍ on August 21, 2009 with 2 Comments

ഒരു അരയിഞ്ചും, രണ്ടു മുഴുവന്‍ ഇഞ്ചും ഒടിഞ്ഞ ഈര്‍ക്കിലുമായി മീര റ്റീച്ചറുടെ മുന്‍പില്‍ ഞങ്ങള്‍ മൂന്നു പേര്‍ നില്‍ക്കുന്നതെനിക്കിപ്പോളും ഓര്‍മ്മയുണ്ട്.

ആദ്യം ഹരിയുടെ ഊഴമായിരുന്നു. അവന്‍ കേട്ടതു മാറിയിരുന്നു. ആള്‍ കരുതിയതു മോഷ്ടാവിന്റെ ഒഴികെയുള്ള ഈര്‍ക്കിലുകള്‍ ഒരിഞ്ചു നീളം കുറയുമെന്നായിരുന്നു. കുറയും കുറയുമെന്നു കരുതി കുറേ നേരമിരിന്നു ക്ഷമകെട്ടപ്പോള്‍ കര്‍ത്താവിന്റെ പണി പുള്ളിക്കാരന്‍ തന്നെയങ്ങു ചെയ്തു.

എന്റെ കാര്യം പിന്നെ അറിയാമ്മല്ലൊ? അറിയില്ലെങ്കില്‍, ദാ ഇവിടെ നോക്കൂ… :)

അങ്ങനെ ഞങ്ങളെ രണ്ടു പേരെയും വെറുതെ വിട്ടൂ. മൂന്നാമന്‍ വളരെ വൈകിയാണു തിരിച്ചെത്തിയതു. അവന്‍ വിഷ്ണുവിനു ബോക്സ് തിരിച്ചു കൊടുക്കുകയും, മാപ്പു പറയുകെയും ചെയ്തു.

അതിനിടയിലെപ്പോഴോ ഹരി മറ്റുള്ളവരോടു പറയുന്നതു കേട്ടു, “ഞാനും, വിവേകും കേട്ടതു ഈര്‍ക്കിലുകള്‍ ഒരിഞ്ചു നീളം കുറയുമെന്നായിരുന്നു. കുറയാത്തപ്പോള്‍ ഞങ്ങള്‍ തന്നെ അങ്ങൊടിച്ചു” (ഹരിയുടെ കേള്‍വിക്കുറവു ഒരനുഗ്രഹമായി).

എന്തുകൊണ്ടും എന്റെ വിശദീകരണത്തിലും നല്ലതായതിനാല്‍ ഞാന്‍ തിരുത്താനും പോയില്ല, ദാ ഇതു വരെ!! :)

സുഖിമാന്‍.

ഏഴു മാസത്തെ ഇടവേള – 3 കാരണങ്ങള്‍

Posted by സുഖിമാന്‍ on July 9, 2009 with 2 Comments

ഇങ്ങോട്ടേയ്ക് ഒന്നു തിരിഞ്ഞു നോക്കിയിട്ടു മാസം കുറെയേറയായി. അപ്പൊപിന്നെ അതിന്റെ പ്രധാന കാരണങ്ങള്‍ എന്താണെന്നതാകാം അടുത്ത പ്രസിദ്ധീകരണമെന്നു കരുതി.

1. ആരും കമ്മന്റുന്നില്ല.

ഇങ്ങനെയൊരു സഭവമ്മുള്ള കാര്യം അധികമാര്‍ക്കും അറിയില്ല, അഥവാ അറിയിച്ചിട്ടില്ല. എന്നാലും ആരും വായിക്കുന്നില്ല, കമ്മന്റുന്നില്ല എന്നീ കാരണങ്ങള്‍ എന്നെ ഇങ്ങോട്ടു തിരിഞ്ഞു നോകാതിരിക്കാന്‍ പ്രേരിപ്പിച്ച ഒന്നാണു എന്നു പറയാതിരിക്കാന്‍ വയ്യ. ആല്‍ത്തറേ, ഇനി നിന്നോടീ ക്രൂരത വയ്യ. മാസത്തില്‍ ഒരിക്കലെങ്കില്ലും നിന്നെ പറ്റി ഓര്‍ക്കും.

2. മലയാളത്തില്‍ എഴുതാനുള്ള ബുദ്ധിമ്മുട്ട്

എന്റീശ്വരാ, മനസ്സില്ലുള്ളതു മലയാളത്തില്‍ ഇതിനകത്തേക്ക് കയറ്റാന്‍ എന്താ പാട്. അതിനെപ്പറ്റി ആലോചിക്കുമ്പോളേ എഴുത്തു വേണ്ട എന്നു വെയ്ക്കാറാണു പതിവു..

3. എന്റെ മടി

കുഴിമടിയനാണു ഞാന്‍ എന്നതാണു ശരിക്കുള്ള കാരണം.. എന്റെ ആംഗലേയ ബ്ലോഗ് നോക്കിയാല്‍ മനസ്സിലാകും എത്ര മാത്രം എഴുത്തു കുറഞ്ഞിട്ടുണ്ടെന്നു..

എന്തായാലും ഇതൊന്നു ഉഷാറാക്കാന്‍ പറ്റുമോ എന്നൊന്നു നോക്കട്ടെ..

പാട്ടുപെട്ടിയില്‍ : മന്ദാര ചെപ്പുണ്ടോ…..

-സുഖിമാന്‍

സുഖിമാന്‍

Posted by സുഖിമാന്‍ on November 5, 2008 with No Comments

ഇദ്ദേഹമാണ്‍ഉ ആല്‍തറയുടെ ഉടമ!

-സുഖിമാന്‍